മോഹൻലാൽ മുംബൈയിൽ, വൃഷഭ രണ്ടാം ഷെഡ്യൂളിന് തുടക്കം; വൈറലായ വീഡിയോ

മോഹൻലാലിനെ നായകനാക്കി നന്ദ് കിഷോർ സംവിധാനം സംവിധാനം ചെയ്യുന്ന വൃഷഭയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്, മോഹൻലാൽ മുംബൈയിൽ എയർപോർട്ടിൽ എത്തിയതിന്റെ വീഡിയോ സോഷ്യൽ മിഡിയായിൽ വൈറലാണ്.

പാൻ ഇന്ത്യയിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ,റോഷൻ, ഷാനയ കപൂർ, ശ്രീകാന്ത് എന്നിവർ അഭിനയിക്കുന്നു, എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ഒരു അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ 4500-ലധികം സ്‌ക്രീനുകളിൽ 2024 ൽ റിലീസ് ചെയ്യാനിരിക്കുന്ന വൃഷഭയുടെ റിലീസ് തിയതി ദസറ നാളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിടുന്നതാണ്.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ നേര് ചിത്രമാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം, 2023 ഡിസംബർ 21 റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് പ്രിയാമണിയാണ്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലൈക്കോട്ടയ് വാലിബൻ ചിത്രമാണ് മോഹൻലാലിന്റെ അടുത്തതായി റിലിസിന് വരാനിരിക്കുന്ന ചിത്രം, ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രീയേറ്റീവും മാക്സ് ലാബ് സിനിമാസ് സെഞ്ച്വറി ഫിലിംസും ചേർന്നാണ് മലൈക്കോട്ടയ് വാലിബൻ നിർമ്മിക്കുന്നത്.

Share Now