യു.കെ യുടെ മണ്ണിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ലിയോ, റിപ്പോർട്ട്

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദളപതി വിജയുടെ ലിയോ, ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനു വേണ്ടി ആവേശത്തോടെയാണ് നോക്കി കാണുന്നത്.

ഇപ്പോൾ ഇതാ യു.കെ യുടെ മണ്ണിൽ പുതിയ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ് ദളപതിയുടെ ലിയോ, ബുക്കിങ് തുടങ്ങിയ യു.കെ യിൽ 24 മണിക്കൂറിൽ വിറ്റു പോയത് 10,000 ത്തിലേറെ ടിക്കറ്റുകളാണ്. റിലീസിന് 42 ദിവസങ്ങൾ ബാക്കി നിൽക്കെ യു. കെ യിൽ ബുക്കിംഗ് തുടങ്ങുന്ന ആദ്യ ഇന്ത്യൻ പടവും ദളപതിയുടെ ലിയോ തന്നെ.

ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങിയിരിക്കുകയാണ് ചിത്രം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക്‌ പോസ്റ്ററും, ഗാനവും പുറത്തിറങ്ങി കഴിഞ്ഞു.

വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘ നാ റെഡി ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്, ആദ്യ സിംഗിൾ, നാ റെഡി ഗാനം യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിലാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.

വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്

Share Now