ചുമ്മാതല്ല ലോകേഷ് മാത്യൂവിനെ തേടി വന്നത്, അമ്മാതിരി പെർഫെക്റ്റ് മാച്ചിംഗ് അല്ലേ

ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ചിത്രം റെക്കോർഡുകൾ തൂക്കി വാരികൊണ്ടിരിക്കുകയാണ് ഓരോ ദിനവും, ലോകേഷ് യൂണിവേഴ്സൽ സിനിമാറ്റിക്കലിൽ ഉൾക്കൊള്ളുന്ന ലിയോ ചിത്രത്തിൽ മലയാളത്തിൽ നിന്ന് രണ്ട് മലയാളി താരങ്ങളായ മഡോണ സെബാസ്റ്റ്യനെയും, മാത്യു തോമസിനെയുമാണ് ലോകേഷ് കൊണ്ടു വന്നത്.

സിനിമയുടെ കാസ്റ്റിംഗ് അപ്ഡേറ്റ് പുറത്തിറങ്ങിയതോടെ മാത്യു തോമസിന്റെ കഥാപാത്രം എന്തായിരിക്കും എങ്ങനെയായിരിക്കും എന്നുള്ള കൺഫ്യൂഷനിൽ കേരളക്കാര ഒറ്റുനോക്കിയിരുന്നു. ട്രൈലെറിൽ പുറത്തിറങ്ങിയത്തോടെയാണ് മാത്യു തോമസ് ദളപതി വിജയുടെ മകനായിട്ടാണ് എത്തുന്നത് എന്നുള്ള വിവരം അറിയുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് മുതൽ ലിയോ വരെ എത്തി നിൽക്കുകയാണ് മാത്യു തോമസ്, ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ വൈലായി കൊണ്ടിരിക്കുന്ന മറ്റൊരു സംഭവമാണ് ശ്രദ്ധ നേടുന്നത്. മാത്യു തോമസിനെ എന്ത് കൊണ്ട് ലോകേഷ് തെരഞ്ഞെടുത്തു എന്നുള്ളത്, അതിനുള്ള ഉത്തരം തന്നെ സോഷ്യൽ മിഡി കണ്ടേത്തി കഴിഞ്ഞു.

വിജയുടെ കുട്ടികാലത്തെ ചിത്രവും മാത്യു തോമസിന്റെ ലിയോയിലെ ലുക്കും തമ്മിൽ ഏറെ സാമ്യമാണ് എന്ന് സോഷ്യൽ മിഡിയ ചൂണ്ടി കാട്ടുന്നുണ്ട്, ലിയോയിൽ വിജയുടെ മകന്റെ കഥാപാത്രമാണെങ്കിലും മികച്ച പെർഫോമൻസ് തന്നെ മാത്യു തോമസ് കാഴ്ച്ച വെക്കുന്നുണ്ട്.

ലോകേഷ് കനകരാജ് വിജയ് രണ്ടാം കൂട്ട്ക്കെട്ടിൽ ഒരുക്കിയ ലിയോ വേൾഡ് വൈഡ് ബോക്സ്‌ ഓഫീസിൽ 500 കോടിയാണ് നേടിയത്, വിജയ്ക്ക് പുറമെ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Other Trending Film News Related To Leo

Share Now