തെന്നിന്ത്യൻ താരം അമല പോൾ വീണ്ടും രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു, സുഹൃത്തായ ജഗത് ദേശായി സോഷ്യൽ മിഡിയയിൽ പങ്കു വച്ച വീഡിയോയിലൂടെയാണ് ഈ വിവരം പരസ്യമായത്.

“മൈ ജിപ്സി ക്യൂൻ യെസ് പറഞ്ഞു” എന്ന ക്യാപ്‌ഷനോടെ നൽകിയ വീഡിയോയിൽ ഡാൻസ് ചെയ്ത് അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്നതാണ് വീഡിയോയിൽ, ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
2014-ലാണ് അമല പോളിന്റെ ആദ്യ വിവാഹം, തമിഴ് സംവിധായകൻ എ. എൽ വിജയായിരുന്നു ഭർത്താവ് പിന്നീട്, നാല് വർഷത്തെ ദാമ്പത്യ ജീവിത്തിന് ശേഷം 2017-ൽ ഇരുവരും ബന്ധം വേർപ്പിരിയുകയായിരുന്നു.
മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരത്തിന് നിറ സ്വാധീനം, 2009-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീളത്താമര’യിലായിരുന്നു’യിലായിരുന്നു അമല പോൾ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അടുത്ത വർഷം 2010-ൽ പുറത്തിറങ്ങിയ ‘മൈന’ അമല പോളിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.
പിന്നീട് അങ്ങോട്ട് തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി അവസരങ്ങളാണ് താരത്തെ തേടിവന്നത്, ഈ വർഷം പുറത്തിറങ്ങിയ ക്രിസ്റ്റോഫർ, ബോലാ എന്നി ചിത്രങ്ങളാണ് അമൽ പോളിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ബ്ലെസി സംവിധാനം ചെയ്ത് പൃഥിരാജിനെ നായകനാക്കി ഒരുക്കുന്ന ‘ആടുജീവിതം’ മാണ് അമല പോളിന്റെ അടുത്തതായി റിലീസിനായി ഒരുങ്ങുന്നത്.