ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമയിരുന്നു കൈതി. എൽ.സി.യു-വിന്റെ ഭാഗം കൂടിയായ കൈതിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.
ഇപ്പോൾ ഇതാ കൈതി 2-വിന് ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നടൻ നരേൻ. നരേൻ, മീരാ ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി, ‘ക്വീൻ എലിസബത്ത് ‘ചിത്രത്തിന്റെ, പ്രെസ്സ് മീറ്റിങ്ങിലായിരുന്നു നരേൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
” ലോകേഷ് രജിനി സാറിനോപ്പം ഒരു ചിത്രം ചെയ്യുന്നുണ്ട്, അതിന് ശേഷമാണ് കൈതി 2 അടുത്ത വർഷം തുടങ്ങുക. അതിനു മുൻപ് ലോകേഷും ഞാൻ എൽ.സി.യു-മായി കണക്റ്റ് ആവുന്ന, ഒരു 10 മിനിറ്റിലുള്ള ഷോർട്ട് ഫിലിം ലോകേഷ് തയ്യാറാക്കിയിട്ടുണ്ട്. അതാണ് യൂണിവേഴ്സിൻ്റെ തുടക്കം” നരേൻ പറഞ്ഞു.
എം.പത്മകുമാർ സംവിധാനത്തിൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം, നരേനും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
എൽ.സി.യു- വിന്റെ ഭാഗമായി വിജയിനെ നായകനാക്കി ലോകേഷ് അടുത്തിടെ പുറത്തിറക്കിയ ചിത്രമാണ് ‘ലിയോ’. സമ്മിശ്ര പ്രതികരണം ലഭിച്ച ‘ലിയോ’യ്ക്ക്’യ്ക്ക് ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡാണ് തകർത്തത്.