360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം
നടൻ മോഹൻലാലിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, എൽ360 എന്ന് താൽക്കാലികം പേരാണ് നൽകിയിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 360-മത്തെ ചിത്രം കൂടിയാണ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്, ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ കെ ആർ സുനിലും സംവിധായകനും ചേർന്നാണ്, ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടട്ടില്ല.
പുതിയ തമിഴ് വെബ് സീരീ
സ്നോഹ സംവിധാനം ചെയ്ത്, ആമസോൺ പ്രൈമിൽ പുതിയ തമിഴ് വെബ് സീരീസ് ഗ്യാങ്സ്-കുരുത്തി പുനൽ എന്ന പേരിൽ. ക്രിയേറ്റീവ് പ്രൊഡ്യൂസർ സൗന്ദര്യ രജനികാന്ത്. അശോക് സെൽവൻ, നാസർ, നിമിഷ സജയൻ, റിതിക സിംഗ്, ഈശ്വരി റാവു എന്നിവരാണ് അഭിനയിക്കുന്നത്.
ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്
എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിൻ്റെ വരാനിരിക്കുന്ന രണ്ട് സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പരിവർത്തത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയാണ് ‘ഓക്സിജൻ’. സിദ്ധാർത്ഥ നദെല്ലയുടെ സംവിധാനത്തിൽ ഷോബു യർലഗാദ്ധ, പ്രസാദ് ദേവിനെനി, എസ്. എസ് കാർത്തികേയ എന്നിവരാണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നി ഭാഷയിൽ പുറത്തിറങ്ങുന്ന ചിത്രം 2024-ലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
രണ്ടാമത്തെ ചിത്രം വിനോദത്തിൻ്റെയും, ആവേശത്തിൻ്റെയും, വികാരങ്ങളുടെയും ഒരു റോളർകോസ്റ്റർ റൈഡിലേക്ക് കൊണ്ടുപോകുന്ന ഒരു ഫാൻ്റസി ചിത്രമാണ്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ ആരംഭിച്ച് 2025-ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നി ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്.
വരുൺ ധവാൻ, സാമന്തയും ആദ്യമായി ഒന്നിക്കുന്ന സീരീസ് ലുക്ക് പോസ്റ്റർ പുറത്ത്രാ
ജ്, ഡി.കെ എന്നിവരുടെ സംവിധാനത്തിൽ വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സീരീസ് ‘സിറ്റാഡൽ ഹണി ബണ്ണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഡി2ആർ ഫിലിംസിന്റെ ബാനറിൽ കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സിക്കന്ദർ ഖേർ എന്നിവരാണ് മറ്റ് താരങ്ങൾ.
ഒരു പ്രണയകഥയുടെ ഹൃദയസ്പർശിയായ വശീകരണത്തിനൊപ്പം, ഒരു സ്പൈ ആക്ഷൻ ത്രില്ലർ സീരീസ് ആണ് ‘സിറ്റാഡൽ ഹണി ബണ്ണി’. സിറ്റാഡൽ പ്രപഞ്ചത്തിനുള്ളിലെ ഇന്ത്യൻ പരമ്പരയാണ് ഹണി ബണ്ണി.
‘പ്രേമലു’ ഇനി ഒടിടി-യിൽ കാണാം സ്ട്രീമിംഗ് എപ്പോൾ, എവിടെ
മലയാളത്തിന് പുറമെ തെലുങ്കിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം ആണ് ‘പ്രേമലു’. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ, മാർച്ച് 29 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.
Related Articles Are :
- ആ ഒരു വേഷത്തിന് വേണ്ടി യു.കെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത നടനാണ് ; രഞ്ജിത്ത് അമ്പാടി
- ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്, 360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം,
- കെവിഎൻ പ്രൊഡക്ഷൻനിൽ ചേർന്ന് ലോകേഷ്, വീണ്ടും ചിരി പടക്കവുമായി ദിലീപ്
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്;
- ഏകദേശം 800 കോടി ചെലവ് വരുന്ന ഈ ‘അനിമൽ’ലെ കൊട്ടാരം ബോളിവുഡ് താരത്തിന്റെ തറവാട് വീടാണ്
- കിങ് ഖാന്റെ ഡങ്കി റിലീഫ് തിയതി മാറ്റി, പുതിയ തിയതി പുറത്ത്
- ആലിയയ്ക്ക് പകരം തെന്നിന്ത്യൻ താരം ബോളിവുഡിലേക്ക്, റിപ്പോർട്ട്
- കീർത്തി സുരേഷും വരുൺ ധവാനും മുംബൈയിൽ, പിടികൂടി ആരാധകർ ; വൈറൽ വീഡിയോ