ജയറാമിന്റെ ഫീൽ ഗുഡ് സിനിമകൾ

മലയാള സിനിമയിലെ കുടുംബ നായകൻ ആണ് നമ്മുടെ ജയറാം ആണ്, നിരവധി കുടുംബം ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ച് ഇരിക്കുന്നത്. സിനിമ താരം എന്നതിലുപരി മിമിക്രി രംഗങ്ങൾ ഏറെ ശ്രദ്ധ ഉള്ള നടൻ ആണ് ജയറാം. ഒരുപാട് പ്രമുഖർ ആയ നിരവധി നടന്മാരുടെ മുന്നിൽ വച്ച് അവരെ അനുകരിച്ചിട്ടുള്ളതാണ് ജയറാം. താരത്തിന്റെ ഏതൊരു സിനിമ കണ്ടാൽ പ്രേക്ഷകർക്ക് ഒരു ഫീൽ ഗുഡ് ആണ് ലഭിക്കുന്നത്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ചിത്രങ്ങൾ ജയറാം അഭിനയിച്ചിട്ടുണ്ട്. ഉലക നായകൻ മുതൽ വിജയ്, ചിയാൻ വിക്രം, അല്ലു അർജുൻ, ജയം രവി, മഹേഷ്‌ ബാബു, നാനി എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ജയറാമിന്റെ 10 മികച്ച സിനിമകൾ ആണ് ഇവിടെ കൊടുത്ത് ഇരിക്കുന്നത്.

  1. ഫ്രണ്ട്‌സ്
  2. സമ്മർ ഇൻ ബത്‌ലഹേം
  3. മേലേപ്പറമ്പിൽ ആൺവീട്
  4. കൊച്ചു കൊച്ചു സന്തോഷങ്ങൾ
  5. ആടുപുലിയാട്ടം
  6. പട്ടാഭിഷേകം
  7. ഞങ്ങൾ സന്തുഷ്ട്ടരാണ്
  8. വൺ മാൻ ഷോ
  9. ഹാപ്പി ഹസ്ബൻസ്
  10. മനസ്സിനെക്കരെ

1. ഫ്രണ്ട്‌സ്

മൂന്ന് സുഹൃത്തുക്കളുടെ കഥ ആണ് ഫ്രണ്ട്‌സ്, സിദ്ദിഖ് സംവിധാനം ചെയ്ത് 1999-ൽ പുറത്ത് ഇറങ്ങിയതാണ് ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രം, ബോക്സ്‌ ഓഫീസിൽ 11 കോടിയ്ക്ക് മുകളിൽ ആണ് കളക്ഷൻ കിട്ടിയത്. ചെറുപ്പത്തിൽ സൗഹൃദം കൂടിയവരാണ് അരവിന്ദനും ചന്തും ചാക്കച്ചനും, എന്നാൽ അരവിന്ദന്റെ വിവാഹത്തോടെ അരവിന്ദന്റെയും ചന്തുവിന്റെയും സൗഹൃദത്തിൽ വിള്ളൽ വരുകയാണ്. എന്നാൽ അവസാനം അരവിന്ദനും ചന്തും ചാക്കച്ചനും വീണ്ടും പഴേത് പോലെ ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

പ്രണയം, സൗഹൃദം, ഹാസ്യം, വികാരം എന്നിവയുടെ സമതുലിതാവസ്ഥയാണ് ചിത്രത്തിൽ ഉള്ളത്. ഈ ചിത്രത്തിന്റെ വൻ വിജയത്തോടെ സംവിധായകാൻ തമിഴിലും റീമേക്ക് ചെയ്തിരുന്നു. വിജയ്, സൂര്യ, രമേശ്‌ കണ്ണൻ എന്നിവർ ആണ് താരങ്ങൾ. ചിത്രത്തിൽ ദിവ്യ ഉണ്ണി, മീന, ജഗതി ശ്രീകുമാർ, സുകുമാരി, കൊച്ചി ഹനീഫ, ജനാർദ്ദനൻ, ശ്രീരാമൻ, കവിത, ടി.ആർ ഓമന, നാരായണൻ, മച്ചാൻ വർഗീസ് എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

2. സമ്മർ ഇൻ ബത്‌ലഹേം

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ ഒരുക്കിയ ചിത്രം ആണ് സമ്മർ ഇൻ ബത്‌ലഹേം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് ആണ് സമ്മർ ഇൻ ബത്‌ലഹേം. രവിശങ്കറിന്റെ ഫാം ഹൌസിൽ അവധി ആഘോഷിക്കാൻ വരുന്ന ബന്ധുക്കൾ, എന്നാൽ യഥാർത്ഥ ഫാം ഹൌസിൽ രവിശങ്കറിന്റെ സുഹൃത്തായ ഡെന്നിസിന്റെതാണ്. രവിശങ്കറിന്റെ അഞ്ച് മുറപ്പെണ്ണുങ്ങളിൽ അഭിരാമിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു, എന്നാൽ അഭിരാമിക്ക് ഡെന്നിസുമായി ഇഷ്ട്ടത്തിലാണ് എന്ന് പറഞ്ഞ് കൊഴിഞ്ഞു പോകുന്നു.

താൻ മറ്റൊരാളുമായി സ്നേഹത്തിൽ ആണെന്ന് അഭിരാമി ഡെന്നിസിനെ അറിയിക്കുന്നു, അതേസമയം ഇരുവരുടെ വിവാഹത്തിന് അന്ന് അഭിരാമി ഡെന്നിസിനെ കൂടി നിരഞ്ജനെ കാണാൻ പോകും. നിരഞ്ജന്റെ അഭ്യതന മൂലം അഭിരാമിയുടെ കഴുത്തിൽ ഡെന്നിസ് താലികെട്ടുന്നു. സംഗീത, മഞ്ജുള ഘട്ടമനേനി, ജനാർദനൻ, സുകുമാരി, മയൂരി, സുജിത, ശ്രീജയ നായർ, മയൂരി കാംഗോ, ശ്രീരാമൻ എന്നിവർ ആണ് മറ്റ് താരങ്ങൾ.

3. മേലേപ്പറമ്പിൽ ആൺവീട്

ജയറാം, ജഗതി ശ്രീകുമാർ, വിജയരാഘവ എന്നിവരുടെ കോമഡി ചിത്രം ആണ് മേലേപ്പറമ്പിൽ ആൺവീട്. രാജസേനൻ സംവിധാനം ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിൽ വൻ വിജയം ആണ് നേടിയത്. ശോഭന ആണ് ചിത്രത്തിലെ നായിക, തുടക്കം മുതൽ ഒടുക്കം വരെ ഒരു ചിരി കലാപമാണ് ഈ സിനിമയിൽ ഉള്ളത്. ചേട്ടന്മാരുടെ വിവാഹത്തിന് മുൻപ് തന്നെ, ഹരികൃഷ്ണൻ തമിഴ് നാട്ടിൽ നിന്ന് അവിചാരിതമായി വിവാഹിതയാകുന്നു.

എന്നാൽ ഹരികൃഷ്ണനൊപ്പം ഭാര്യയെ പരിചയപ്പെടുത്തുന്നത് വീട്ട് ജോലിക്കാരി ആയിട്ടാണ്, കുറെ നാളുകൾക്ക് ശേഷം ഗർഭിണിയാവുകയും ഹരികൃഷ്ണനാണ് ഭർത്താവ് എന്ന് അറിയുന്നു. ചിത്രത്തിൽ നരേന്ദ്രൻ പ്രസാദ്, മീന, വിനു ചക്രവർത്തി, ജനാർദ്ദനൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പറവൂർ ഭരതൻ, ഇന്ദ്രൻസ് എന്നിവർ ആണ് മറ്റ് താരങ്ങൾ.

4. കൊച്ചു കൊച്ചു സന്തോഷങ്ങൾ

ജയറാമും മകൻ കാളിദാസും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിന്റെ പേര് പോലെ തന്നെയാണ് കഥയും, അധികം ആർഭാടം ഇല്ലാത്ത മകന്റെയും അച്ഛന്റെയും ജീവിതമാണ് സിനിമയിൽ കാണിക്കുന്നത്. കാളിദാസിന്റെ ആദ്യ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ, പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഗോപനോട് പരിചയക്കാരിയായ സെലിൻ വിവാഹ കഴിക്കാൻ താല്പര്യം പ്രകടിക്കുന്നു. അപ്പോഴാണ് ഗോപൻ തന്റെ ഫ്ലാഷ് ബാക്ക് പറയുന്നത്, പണക്കാരിയായ ആശാ ലക്ഷ്മിയെ ഫോട്ടോഗ്രാഫർ ഗോപൻ പ്രണയിച്ച് കല്യാണം കഴിക്കുന്നു.

അവർക്കിടയിൽ കുഞ്ഞ് ജനിച്ചപ്പോൾ ആശാ ലക്ഷ്മിയുടെ വീട്ടുകാർ വീണ്ടും അവരുമായി ഒന്നിക്കുന്നു, ഉപേക്ഷിച്ച ന്യത്തം ആശാ ലക്ഷ്മി വീണ്ടും തുടങ്ങുന്നു. ഇത് മൂലം ഗോപൻ കുഞ്ഞിനെ കൊണ്ട് നാട് വിടുന്നു, അങ്ങനെ സെലിൻ മുകേന ഗോപനും ആശാ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു. ലക്ഷ്മി ഗോപാലസ്വാമി, ഇന്നസെൻ്റ്, സിദ്ദിഖ്, കാവ്യാ മാധവൻ, ഭാനുപ്രിയ, ലാൽ അലക്സ്, ഊർമിള ഉണ്ണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ലെന, മാള അരവിന്ദൻ, കെ.പി.എ.സി ലളിത എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിന് കാളിദാസ് ജയറാമിന് അവാർഡ് ലഭിച്ചിട്ടുണ്ട്, ദേശീയ ചലച്ചിത്ര അവാർഡും ഈ ചിത്രത്തിന് കിട്ടിട്ടുണ്ട്.

5. ആടുപുലിയാട്ടം

2016-ൽ കണ്ണൻ താമരക്കുളം ഒരുക്കിയ ജയറാമിന്റെ ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രം ആണ് ആടുപുലിയാട്ടം. ജയറാമിനെ കൂടാതെ രമ്യ കൃഷ്ണൻ, അക്ഷര കിഷോർ, ഷീല എബ്രഹാം, സമ്പത്ത് രാജ്, രമേഷ് പിഷാരടി എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്. സത്യജിത്ത് പണത്തിന് വേണ്ടി ചെമ്പട്ടകക്കോട്ടയിൽ താമസിക്കുന്ന കുഞ്ഞിനെയും അമ്മയെയും ആശകൾ നൽകി മോഹിപ്പിക്കുന്നു.

എന്നാൽ സത്യജിത്തിന്റെയും കുടുംബത്തെയും വേട്ടയാടുന്നു, ഇതിന് പരിഹാരം കിട്ടാൻ വേണ്ടി മുനിയെ കണ്ടുമുട്ടുന്നു. അപ്പോഴാണ് സത്യജിത്ത് അറിയുന്നത് ഒരു കുഞ്ഞിന്റെ ആത്മാവാണ് തന്നെ വേട്ടയാടുന്നത് എന്ന്, പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. സാജു നവോദയ, ഓം പുരി, എസ്.പി ശ്രീകുമാർ, ആഞ്ജലീന എബ്രഹാ, ബിജു കുട്ടൻ എന്നിവർ ആണ് മറ്റ് താരങ്ങൾ.

6. പട്ടാഭിഷേകം

ജയറാമിനെ നായകനാക്കി അനിൽ-ബാബു ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ആണ് പട്ടാഭിഷേകം. ജയറാം കൂടാതെ ചിത്രത്തിൽ ആനയും ഒരു സുപ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്, ചിത്രത്തിന്റെ തുടക്കത്തിൽ കോമഡി അധികം ഇല്ലെങ്കിലും രണ്ടാം പകുതിയിൽ എത്തുമ്പോൾ കോമഡിയാണ്. കടത്തിൽ നിൽക്കുന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി അമ്പലത്തിലെ ദേവിയുടെ സ്വർണം പണയം വെക്കുന്നു. അപ്രതീക്ഷിതമായി അമ്മാവന്റെ ആനയെ ഏറ്റെടുക്കുകയും, കൊട്ടാരത്തിലെ തമ്പുരാട്ടിയുമായി പ്രണയത്തിൽ ആവുന്നു.

അപ്പോഴാണ് വിഷ്ണുനാരായണൻ അറിയുന്നത്, താൻ കൊടുത്ത സ്വർണം ഈ കൊട്ടാരത്തിലെ തമ്പുരാന്റെ അടുത്ത് ആണ്. അങ്ങനെ തമ്പുരാൻ ആ സ്വർണം നൽകുകയും തമ്പുരാട്ടിയെ വിവാഹം ചെയ്തു കൊടുക്കുന്നു. മോഹിനി, ഹരിശ്രീ അശോകൻ, സലിം കുമാർ, ബോബി കൊട്ടാരക്കര, ഇ.എ രാജേന്ദ്രൻ, നാരായണൻ നായർ, ജഗന്നതാ വർമ എന്നിവർ ആണ് താരങ്ങൾ.

7.ഞങ്ങൾ സന്തുഷ്ട്ടരാണ്

നടനും സംവിധായകനുമായ രാജസേനൻ 1999-ൽ സംവിധാനം ചെയ്ത ചിത്രം ആണ് ഞങ്ങൾ സന്തുഷ്ട്ടരാണ്. ഫാമിലി എന്റർടൈൻമെന്റ് ആയ ഞങ്ങൾ സന്തുഷ്ട്ടരാണ് എന്ന സിനിമയിൽ ജയറാം, അഭിരാമി എന്നിവർ ആണ് കേന്ദ്രകഥാപാത്രം. പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവൻ, തന്റെ പിതാവിനെയും രണ്ട് അനിയത്തിമാരെയും കുടുംബത്തെയും നോക്കാൻ ഒരു വിവാഹം കഴിക്കുന്നു. അതും ഡിജിപിയുടെ മകളായ ഗീതു എന്ന പെൺക്കുട്ടിയെ, പക്ഷെ ഗീതു സഹോദരിമാരെ വാക്കുകൾക്ക് കൊണ്ട് വിഷമിപ്പിക്കുന്നു.

എന്നാൽ താൻ ഡിജിപിയുടെ മകൾ അല്ല എന്നുള്ള സത്യം ഗീതു തിരിച്ച് അറിയുകയും സഞ്ജീവന്റെ ജീവിതത്തിൽ നിന്ന് പിന്മാറുന്നു. എല്ലാം സത്യം അറിഞ്ഞട്ടാണ് സഞ്ജീവൻ തന്നെ വിവാഹ കഴിച്ചെന്ന് അറിയുന്നു, അങ്ങനെ അവസാനം ഗീതു സഞ്ജീവന്റെ വീട്ടിൽ തിരിച്ചു വരുന്നു. ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രൻ പ്രസാദ്, ജനാർദ്ദനൻ, സീന ആൻ്റണി, മഞ്ജു പിള്ള, ബോബി കൊട്ടാരക്കര, കൊച്ചു പ്രേമൻ, ബിന്ദു പണിക്കർ എന്നിവർ ആണ് അഭിനയതാക്കൾ.

8. വൺ മാൻ ഷോ

ഷാഫി സംവിധാനം ചെയ്ത് 2001-ൽ റിലീസ് ചെയ്ത ചിത്രം ആണ് വൺ മാൻ ഷോ. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്നത് ഈ ചിത്രത്തിൽ ജയറാം, മുകേഷ്, ലാൽ, സംയുക്ത വർമ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. കോടിപതി എന്ന ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് ജയകൃഷ്ണൻ, ആ ഷോയിൽ വച്ച് ജയകൃഷ്ണൻ തന്റെ കഴിഞ്ഞ കാലത്തുണ്ടായ ജീവിത സംഭവങ്ങൾ വെളിപ്പെടുത്തുന്നു. വക്കിൽ കൂടിയായ ജയകൃഷ്ണൻ ഭ്രാന്തനായ ഹരി എന്ന വ്യക്തിയുടെ കേസ് എടുക്കുന്നു, അയാൾ മുകേനെ ജയകൃഷ്ണയ്ക്കും ഭാര്യ രാധികയ്ക്കും സാമ്പത്തിക നഷ്ടം വരുന്നു.

സാമ്പത്തിക തുക നൽകാൻ കഴിയാത്ത രാധികയെ ജയിൽ ആകുന്നു, എന്നാൽ സാമ്പത്തിക നഷ്ടം നികത്താനുള്ള തുക ജയകൃഷ്ണന് കോടിപതി ഷോയിൽ ലഭിക്കുന്നു. സലിം കുമാർ, കലാഭവൻ മണി, മാന്യ, നരേന്ദ്ര പ്രസാദ്, ജനാർദ്ദനൻ, ടി. പി മാധവൻ, കലാഭവൻ നവാസ്, മച്ചാൻ വർഗീസ്, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ്, എൻ. എഫ് വർഗീസ് എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്. തിയറ്ററിൽ വൻ കളക്ഷൻ നേടിയ ചിത്രം, 2007-ൽ തമിഴിൽ റീമേക്ക് ചെയ്തിരുന്നു.

9. ഹാപ്പി ഹസ്ബൻസ്

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത്, 2010-ൽ പുറത്ത് ഇറങ്ങിയ ഫാമിലി എന്റർടൈൻമെന്റ് ചിത്രം ആണ് ഹാപ്പി ഹസ്ബൻസ്. ജയറാം, ഇന്ദ്രജിത് സുകുമാരൻ, ജയസൂര്യ എന്നിവർ ആണ് കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച് ഇരിക്കുന്നത്. മുകുന്ദൻ മേനോൻ ഭാര്യ കൃഷ്ണേന്ദുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, എന്നാൽ രാഹുൽ എന്ന വ്യക്തിയുടെ കൂട്ട്ക്കെട്ടിൽ ഡയാന എന്ന പെൺക്കുട്ടിയായി മുകുന്ദനും സഹോദരനായ ജോണും പരിചയപ്പെടുന്നു.

ഡയാനയുമായുള്ള ബന്ധം മൂവരും അവരുടെ ഭാര്യമാരിൽ നിന്ന് മറിച്ച് വെയ്ക്കുകയും, പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവ്യത്തം. സലിം കുമാർ, ഭാവന, റിമ കല്ലിങ്കൾ, സംവൃത സുനിൽ, വന്ദന മേനോൻ, മണിയൻപിള്ള രാജു, ടി.പി മാധവൻ, സുബി സുരേഷ് എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

10. മനസ്സിനെക്കരെ

ജയറാം, ഇന്നസെന്റ്, ഷീല എന്നിവർ തകർത്ത് അഭിനയിച്ച സത്യൻ അന്തിക്കാടിന്റെ ചിത്രം ആണ് മനസ്സിനെക്കരെ. തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. ജയറാമിന്റെ വിസ്മയിപ്പിക്കുന്ന അഭിനയം കൊണ്ട് നല്ലൊരു ഫീൽ ഗുഡ് സിനിമ ആണ് മനസ്സിനെക്കരെ. മികച്ച ഫാമിലി എവർഗ്രീൻ സിനിമകളിൽ ഒന്ന്, ഈ സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ് “ത്രേസ്യ” കഥാപാത്രം അവതരിപ്പിച്ച ഷീല.

മക്കളിൽ നിന്ന് കിട്ടാത്ത സ്നേഹവും സന്തോഷവും ത്രേസ്യ റെജിയിലൂടെ ലഭിക്കുന്നു, ത്രേസ്യയുടെ മക്കൾക്ക് വീതം പങ്കുവച്ച് അവർ വീട് വിടുന്നു, ചാക്കോ മാപ്പിളയുടെ മരണത്തെ തുടർന്ന് മകന്റെ സ്ഥാനത്ത് റെജിയെയും ഗൗരിയെയും കൂട്ടുന്നു. സിദ്ദിഖ്, കെ. പി. എ. സി ലളിത, സോനാ നായർ, മധുപൽ, സുകുമാരി, നെടുമുടി വേണു, രാജേഷ് ഹെബ്ബർ, മാമുക്കോയ, റീന, ഒറ്റപ്പാലം പാപ്പൻ, റെസ്‌മി ബോബൻ, അനിത നായർ എന്നിവർ ആണ് മറ്റ് താരങ്ങൾ.

Other Related Articles Are :

Share Now