ഷോറണ്ണറായി ജിത്തു ജോസഫ്, മലയാളം വെബ് സീരീസ്
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ‘സീക്രട്ട് സ്റ്റോറീസ്:റോസ്‌ലിൻ എന്ന പേരിൽ അടുത്ത മലയാളം വെബ് സീരീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സുമേഷ് നന്ദകുമാർ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്, സീരീസിൽ ഷോറണ്ണറായി ജിത്തു ജോസഫ് ആണ് എത്തുന്നത്. മീന, സഞ്ജന ദീപു, ഹക്കിം ഷാജഹാൻ, വിനീത് എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ മാസത്തിൽ ആണ് വെബ് സീരിസിന്റെ ചിത്രികരണം ആരംഭിച്ചത്.
വിഷ്ണു വിശാലിൻ്റെ നായികയായി മമിത ബൈജു, റിപ്പോർട്ട്
മലയാളത്തിൽ യുവ താരനിരയിൽ ജനശ്രദ്ധ നേടിയ നടിയാണ് മമിത ബൈജു, ഇപ്പോൾ ഇത ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ ‘പ്രേമലു’ടെ വിജയത്തിൻ ശേഷം, താരം തമിഴിൽ നായികയായി എത്തുന്ന വാർത്തയാണ് വരുന്നത്.
രാംകുമാർ സംവിധാനത്തിൽ വിഷ്ണു വിശാലിൻ്റെ അടുത്ത ചിത്രത്തിൽ നായികയായി മമിത ബൈജു ഒരുങ്ങുകയാണ്. ഫാൻ്റസി എലമെൻ്റുകളുള്ള ഒരു റൊമാൻ്റിക് ഇമോഷണൽ കഥയാണ്. കൊടൈക്കനാലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നോടിരിക്കുകയാണ്.
അനുപമയുടെ നായകനായി ധ്രുവ വിക്രം
പോർ തൊഴിലിൻ്റെ വിജയത്തിന് ശേഷം, മാരി സെൽവരാജും പാ രഞ്ജിത്തും കൂട്ട്ക്കെട്ടിൽ, നീലം പ്രൊഡക്ഷനും അപ്പ്ളോസ് സോഷ്യലും ചേർന്നാണ് അടുത്ത ചിത്രത്തിനായി കൈകോർക്കുന്നു. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഈ ചിത്രത്തിൽ ധ്രുവ വിക്രം ആണ് നായകനായി എത്തുന്നത്. ഇതൊരു ഇതിഹാസ സ്‌പോർട്‌സ് നാടക ചിത്രമാണ്, ഈ മാസം ചിത്രത്തിന്റെ ചിത്രികരണം ആരംഭിക്കുന്നതാണ്. സംവിധായകൻ മാരി സെൽവരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു ശ്രീനാഥ് ഭാസി
ഇന്നും സംസാര സിനിമയായ മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ മികച്ച പ്രകടനത്തെ തുടർന്ന്, നടൻ ശ്രീനാഥ് ഭാസി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജിവി പ്രകാശ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, നവാഗതനായ അകിരൺ മോസാണ് സംവിധാനം ചെയ്യുന്നത്.
പി എ രഞ്ജിത്തും നീലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ശിവാനി രാജശേഖർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പശുപതി, ലിംഗേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് ചെന്നൈയിൽ ആരംഭിച്ചു ഇരുന്നു.
Other Related Articles Are :
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- എൻ്റെ കൊച്ചു സ്ത്രീ എനിക്കായി ഉണ്ടാക്കിയത്, വനിതാദിനത്തിൽ വൈറലായ ആലിയ പോസ്റ്റ്
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്
- നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച ചിത്രങ്ങൾ
- 90-സ് കാലഘട്ടത്തിലെ ലെജൻട്രി മോഹൻലാലിന്റെ മികച്ച ചിത്രങ്ങൾ
- വൻ കളക്ഷൻ സ്വന്തമാക്കിയ മഹേഷ് ബാബുവിന്റെ സിനിമകൾ
- ദൃശ്യം സിനിമയ്ക്ക് ആ പേര് അല്ല ആദ്യം വച്ചത്, പിന്നീട് മാറ്റിയതാണ്; ജീത്തു ജോസഫ്
- രാവണപ്രഭു തൊട്ട് തുടങ്ങിയതല്ലേ, മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സിദ്ദിഖ്
- ജയറാമിന്റെ ഫീൽ ഗുഡ് സിനിമകൾ