നടൻ ആകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്നൊരാളല്ല,ആ കമ്മിറ്റ്സ്മെന്റാണ് ; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന നായകന്മാരാക്കി സെപ്റ്റംബർ പതിനഞ്ചിന് തീയറ്ററുകളിൽ റിലീസിന് തയ്യാറെടുത്തിരിക്കുന്നത് ചിത്രമാണ് നദികളിൽ സുന്ദരി യമുന, ചിത്രത്തിന്റെ റിലീസിനുമുന്നോടിയായി പ്രൊമോഷൻ പരിപാടിയിൽ പ്രെസ്സ് മീറ്റിംഗ് നടന്നോടിരിക്കുകയാണ്.

നടൻ ആകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്നതല്ല എന്നും, ചില കമ്മിറ്റസ്മെന്റ് ഉള്ളത് കൊണ്ടാണ് സിനിമയിൽ അഭിനയിക്കിന്നത് എന്ന് വെളിപ്പെടുത്തുകയാണ് ധ്യാൻ ശ്രീനിവാസൻ.

” ആരും പൊട്ടൻ വേണ്ടി സിനിമയെടുക്കുന്നില്ലലോ, ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാൻ പാർട്ട്‌ ടൈം ആക്ടർ ആയിട്ടാണ് എന്നെ കണക്കാക്കുന്നത്. ഞാൻ കൊറോണ കമ്മിറ്റ്സ്മെന്റർ എന്നാണ് എന്നെ വിളിക്കുന്നത്, ഞാൻ നടനാകാൻ ആഗ്രഹിച്ച് സിനിമയിൽ വന്നൊരാളല്ല, അസിസ്റ്റന്റ് ഡയറക്ടറായിട്ട് സിനിമയിൽ വന്നൊരാളാണ്. കൊറോണ കഴിഞ്ഞപ്പോഴേക്കും എന്റെ പുറകെ കൊറേ ഇൻസെന്റീവ്സും പരിപാടിയുമായി സിനിമയുണ്ടാവല് പിന്നെ ഞാൻ കൊറേ സിനിമ കമ്മിറ്റ് ചെയ്ത് ഇതൊക്കെ ഞാൻ പറഞ്ഞട്ടുള്ള കാര്യമാണ്. ആ കമ്മിറ്റ്സ്മെന്റാണ് ഞാൻ ഇപ്പോഴും തീർത്തോണ്ടിരിക്കുന്നത്, അതും എനിക്ക് പരിചയമുള്ളതും, ബന്ധപെട്ട ആർക്കാരുടെ സിനിമയാണ് ഞാൻ ചെയ്യുന്നത്. അത് തുടക്കാരുടെ സിനിമയായതുകൊണ്ട് പലപ്പോഴും ഒരു സിനിമ പ്രൊഡക്ഷൻ ഹൌസായിട്ടാണ് ഡയറക്ടർ വരുന്നത്. വിലസേട്ടനും, മുരളിയേട്ടനും വന്നതും അവർ കഥ കേട്ട് ഇഷ്ട്ടപ്പെട്ട് പ്രൊഡ്യൂസ് ചെയ്യാൻ വന്നതാണ്. ഒരു പത്തു രൂപ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ സിനിമയുടെ അല്ല റെസ്പോൺസിബിലിറ്റി എടുക്കേണ്ടത് നടൻ മാത്രമല്ല ഒരു പടം പൊട്ടിയാൽ ആദ്യത്തെ റെസ്പോൺസിബിലിറ്റി പ്രൊഡ്യൂസറിനാണ്, സെക്കന്റ്‌ ആ കഥ കൊണ്ട് വന്ന ഡയറക്ടറിനാണ് അതിന് ശേഷം വരോള്ളു നടൻ. ” ധ്യാൻ പറഞ്ഞു.

നവാഗതനായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് സംവിധാനത്തിൽ സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്നത്, ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം, ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Share Now