‘തില്ലു സ്‌ക്വയർ’എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം, അനുപമ പരമേശ്വരൻ്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘പർധ’ എന്നാണ് ചിത്രത്തിന്റെ പേര്, ഇന്നലെ വൈകിട്ട് 4:56-ന് ടൈറ്റിലും കോൺസെപ്റ്റ് വീഡിയോയും ലോഞ്ച് ചെയ്തത് സാമന്ത റുത്പ്രഭുവും രാജും ഡികെയുമാണ്.
ചിത്രത്തിന്റെ കോൺസെപ്റ്റ് വീഡിയോയിൽ ദേവന്റെ വിഗ്രഹത്തിൽ മുഖവും കണ്ണുകളും മുടിയിരിക്കുന്നു, അതേപോലെ തുണി കൊണ്ട് തല മൊത്തം മൂടി ഇരിക്കുന്ന സ്ത്രീകൾക്കിടയിൽ അനുപമ പരമേശ്വരൻ ഒരു നാടൻ വേഷത്തിൽ നിൽക്കുന്നു. സമൂഹത്തിൽ എപ്പോഴും വിലക്കപ്പെട്ട എല്ലാ സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒരു യാത്ര, എന്നാണ് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച് അനുപമ പരമേശ്വരൻ, ‘മുമ്പെങ്ങുമില്ലാത്തവിധം കഥകളും കഥാപാത്രങ്ങളുമായി നിങ്ങളുടെ അടുത്ത് വരുമെന്ന് പറഞ്ഞു. ബ്ലോക്ക്ബസ്റ്റർ തില്ലു സ്‌ക്വയറിന് ശേഷം ഇപ്പോഴിതാ പരദയുമായി വരുന്നു, മുമ്പെങ്ങുമില്ലാത്ത ഒരു അനുഭവവും കഥയും നിങ്ങൾക്ക് സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു’ എന്ന് കുറിച്ചിരുന്നു.
സിനിമാ ബന്ദിയുടെ സംവിധായാകൻ പ്രവീൺ കാന്ദ്രെഗുല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ദർശന രാജേന്ദ്രനും സംഗീതയും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളി താരം കൂടിയായ ദർശന രാജേന്ദ്രന്റെ ആദ്യ തെലുങ്ക് ചിത്രമാണ്.
ആനന്ദ മീഡിയയുടെ ബാനറിൽ വിജയ് ദൊങ്കട, ശ്രീനിവാസുലു പി, ശ്രീധർ മക്കുവ എന്നിവർ ചേർന്നാണ് ‘പർധ’ നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഓർക്കുന്നത് ഗോപി സുന്ദർ ആണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
Other Articles :
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ
- ഐസ്ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്, ഐസ്ലാൻഡിൽ നിന്നുള്ള ചിത്രങ്ങളുമായി ആഹാന കൃഷ്ണ
- വർഷങ്ങൾക്ക് ശേഷം ഒരു ജെഴ്ണിയാണ്, ധ്യാന്റെയും പ്രണവിന്റെയും മാറ്റത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി
- ടോക്കിയോയിൽ നിന്നുള്ള തൻ്റെ പ്രിയപ്പെട്ട ഡയറി നിമിഷങ്ങൾ പങ്കു വച്ച് രശ്മിക മന്ദന്ന
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം, അനുപമയുടെ നായകനായി ധ്രുവ വിക്രം
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി