അതില് തൊട്ടട്ടില്ല, മമ്മൂക്കയുടെ കൈയിൽ നിന്നാണ് എടുത്തത്; തിരക്കഥക്യത്ത് ഷാഫി

തിയറ്ററിൽ റിലീസ് ചെയ്ത് അന്ന് തൊട്ട് കേൾക്കുന്ന ഒരേയൊരു പേരാണ് കണ്ണൂർ സ്‌ക്വാഡ്, ആരെയധികം കണ്ണൂർ സ്‌ക്വാഡ് മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. യഥാർത്ഥ സംഭവമാണെങ്കിലും ജനങ്ങളുടെ മനസ്സിൽ സിനിമ അത്രത്തോളം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. കണ്ണൂർ സ്‌ക്വാഡിലെ മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുഹമ്മദ്‌ ഷാഫ.

” അത് സ്ക്രിപ്റ്റിൽ ഇൻവോൾവ്ഡ് അല്ല അതില് തൊട്ടട്ടില്ല കാരണം അങ്ങനത്തെ മാന്നഴ്സം സ്ക്രിപ്റ്റിൽ ഇല്ല, ബാക്കി കൊറേ കാര്യങ്ങൾ ഞങ്ങൾ സ്ക്രിപ്റ്റിൽ എഴുതിട്ടുണ്ട് അത് സാർ തന്നെ ഡെവലപ്പ് ചെയ്ത കാര്യമാണ് നമ്മൾ ഷൂട്ട്‌ തുടങ്ങിയത്തിനു ശേഷമാണ് നമ്മൾ അത് കാണുന്നത്.

രണ്ട്, മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ മനസ്സിലായി എല്ലാം എഡിറ്റ്‌ ചെയ്ത് കഴിയുമ്പോൾ ഏത് സ്പോട്ടിലാണ് എന്ന് മനസ്സിലക്കാം, അത് സിനിമയിൽ ഉടനീളം സാർ അത് കീപ് ചെയ്തിട്ടുണ്ട്. അതിപ്പോൾ ടെൻഷൻ വരുമ്പോഴും ഇമോഷണൽ ആയിരിക്കുമ്പോഴും സന്തോഷമായിരിക്കുമ്പോഴും ആക്ഷനിലും എല്ലായിടത്തും സാർ കറക്റ്റായിട്ട് മൈന്റൈൻ ചെയ്തിട്ടുണ്ട്.

സാർ ആ ജോർജ് എന്ന കഥാപാത്രം നല്ലവണ്ണം സ്റ്റഡി ചെയ്ത് സെറ്റ് ചെയ്തിട്ടാണ് വന്നത്, അത് എല്ലാ ക്യാരക്റ്റഴ്സിലും പോലീസ് വ്യത്യാസമായിട്ടാണ് അവരുടെ നടത്തം, നോട്ടം, സംസാര രീതി, സ്റ്റൈലിഷും എല്ലാ സിനിമയിലും പോലീസുക്കാരൻ വ്യത്യാസമായിട്ട് നിൽക്കുന്നതിന്റെ ബേയ്സ് അതാണ് അത് സാറിന് മാത്രം അവകാശപ്പെടാവുന്ന കാര്യമാണ് ” മുഹമ്മദ്‌ ഷാഫി പറഞ്ഞു.

സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത് മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ആഗോളതലത്തിൽ മികച്ച അഭിപ്രായം ലഭിച്ച ചിത്രം 50 കോടിയാണ് ബോക്സ്‌ ഓഫീസിൽ ലഭിച്ചത്.

മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ബാനറും ചേർന്ന് നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്, റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

Share Now