അന്ന് ചാൻസ് ചോദിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ, ജയരാജൻ

യുവ തരങ്ങൾക്ക് മലയാള സിനിമയിൽ എന്നും മുൻപന്തി കൊടുക്കുന്ന നടൻ ആണ് മമ്മൂട്ടി. പല ആഭിമുഖത്തിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്, യുവതാരങ്ങൾ ആണ് ഇനി മലയാള സിനിമ ഭരിക്കേണ്ടത് എന്ന്.

ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുന്നേ ചാൻസ് ചോദിക്കാൻ വന്നപ്പോൾ, മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഒരു ആഭിമുഖത്തിൽ ജയരാജൻ സംസാരിക്കുകയുണ്ടായി. സദ്യയ്ക്ക് ഭക്ഷണം കഴിഞ്ഞ് പത്രം കഴുകി, വീണ്ടും ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചു വരുന്നത് പോലെയാണ് ഏർപ്പാട് എന്ന് ജയരാജൻ പറയുന്നു.

” ഞാനും എന്റെ സുഹൃത്തും കൂടി കമ്മൽ സാറിന്റെ സിനിമയുടെ വർക്കിൻ ഇടയിൽ, വൈകുന്നേരം ചാൻസ് ചോദിച്ച് കയറി ചെല്ലുമ്പോൾ ആണ് മമ്മൂട്ടിയെ കണ്ടത്. ഞങ്ങളെ രണ്ട് പേരെ കണ്ടപ്പോൾ ‘കോഴിക്കോട് ചില നടൻമാർ ഉണ്ട് സദ്യയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് പത്രം കഴുകി കമത്തി വച്ചതിന് ശേഷം, ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചു വരുന്നത് പോലെയാണ് ഇവരുടെ ഏർപ്പാട്, ‘ എടൊ സിനിമയൊക്കെ തുടങ്ങുന്നതിനു മുന്നേ കാസ്റ്റിംഗ് ഒക്കെ തീരും ഇനി അങ്ങനെ പരിശ്രമിക്കണം, ” ജയരാജൻ പറഞ്ഞു.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ച് ഇരുന്ന നടൻ കൂടിയാണ് ജയരാജൻ, സിനിമയിൽ 50 വർഷങ്ങൾക്ക് ശേഷമാണ് ജയരാജൻ ‘ജനനം:1947 പ്രണയം തുടരുന്നു’ എന്ന സിനിമയിലൂടെ നടനായി ആദ്യ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ക്രയോൺസ് പിക്ചേഴ്സിന്‍റെ ബാനറിൽ നവാഗതനായ അഭിജിത് അശോകൻ സംവിധാനം ചെയ്തിരിക്കുന്നത്.

More From Flixmalayalam :

Share Now