ഇന്ന് റിലീസ് ചെയ്യാനിരിക്കുന്ന ലിയോ പോസ്റ്റർ നാളെ, വിവരം അറിയിച്ചത് സെവൻ സ്ക്രീൻ സ്റ്റുഡിയോ

വിജയ് ആരാധകരുടെ കാത്തിരിപ്പിനു ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ലിയോ എന്ന് ഏവരും അറിഞ്ഞിരുന്നതാണലോ, ഇന്ന് മുതൽ നാല് ദിവസത്തേക്ക് നിരന്തരം ലിയോ അപ്ഡേറ്റ് റിലീസ് ചെയ്യുമെന്ന് ഫിലിം കമ്പനി അറിയിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ലിയോയിലെ പോസ്റ്ററുകൾ പുറത്തുവിട്ടത്, എന്നാൽ ഇന്ന് റിലീസ് ചെയ്യാനിരുന്ന ലിയോ പോസ്റ്റർ സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ 16 വയസ്സുക്കാരി മീരയുടെ വിയോഗത്തെ തുടർന്ന് താൽകാലികമായി നാളെത്തെക്ക് മാറ്റിവച്ചു എന്ന് അറിയിച്ചിരിക്കുകയാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ.

” താങ്ങാനാകാത്ത വിയോഗത്തിൽ വിജയന്റണി സാറിന് അഗാധമായ അനുശോചനം. ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ട്!മാറ്റിവയ്ക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുഇന്നത്തെ ലിയോ പോസ്റ്റർ വെളിപ്പെടുത്തൽ നാളെ.. ” എന്ന ട്വിറ്ററിൽ കുറച്ചു.

ഈ കഴിഞ്ഞ ദിനങ്ങളിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു, ശാന്തത നിൽക്കുന്ന വിജയിനെയും അതുപോലെ തന്നെ മഞ്ഞിൽ ഓടി വരുന്ന വിജയ്നെയും കാണാം പോസ്റ്ററിൽ. ശാന്തത പാലിക്കുക, യുദ്ധം ഒഴിവാക്കുക എന്ന് ടൈറ്റിൽ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. രണ്ടാമത്തെ പോസ്റ്ററിൽ തോക്കിനുള്ളിൽ വിജയ് ഇരിക്കുന്ന പോസ്റ്ററാണ് പുറത്തു വിട്ടത്.

ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ഒക്ടോബർ 19ന് ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനു വേണ്ടി ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്.

വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി’ ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ച ഗാനം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ സെക്കൻഡ് സിംഗിൾ ഗാനം സെപ്റ്റംബർ 19-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

Share Now