ചാക്കോച്ഛന്റെ പിന്നിൽ അതാ കണ്ണാടിക്കൂട്ടിലെ പല്ലി പോലെ, മഞ്ജുവിന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ

മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങി മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ, ഇന്ന് മഞ്ജുവിന് 45 മത്തെ പിറന്നാൾ ദിനമാണ്. നിരവധി ആരാധകരും താരങ്ങളുമാണ് മഞ്ജുവിന് പിറന്നാൾ ആശംസകൾ നേരുന്നത്.

എന്നാൽ ഇപ്പോൾ പിറന്നാൾ ദിനത്തിൽ മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കു വെച്ചുകൊണ്ട് ആശംസ വ്യത്യസ്തമാക്കിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ, ചാക്കോച്ഛന്റെ പിന്നിൽ അതാ കണ്ണാടിക്കൂട്ടിലെ പല്ലി പോലെ മഞ്ജുച്ചേച്ചി, ഡോർ ഒന്ന് തുറന്നു കൊടുക്കൂ ചേച്ചിയും ഫോട്ടോയ്ക്ക് പോസ് ചെയ്യട്ടെ തുടങ്ങിയ കമന്റുകളാണ് ചാക്കോച്ചൻ പങ്കു വച്ച ചിത്രത്തിന് ആരാധകർ രസകരമായ കമന്റ്‌ കുറിക്കുന്നത്.

” പ്രിയ മഞ്ജുവിന് ജന്മദിനാശംസകൾ !! നിങ്ങൾ സന്തോഷവാനും ഭ്രാന്തനുമായ വ്യക്തിയും ആയിരിക്കുക. കൂടുതൽ രസകരമായ ചിത്രങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത് പോസ്റ്റ് ചെയ്യുന്നു ഇപ്പോഴേക്ക് ” പോസ്റ്റിനു താഴെ കുഞ്ചാക്കോ ബോബൻ കുറിച്ചു.

1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്, പിന്നീട് നിരവധി ഒട്ടേറെ മലയാള ചിത്രങ്ങളിൽ സജീവമായി താരം. ഒരിടവേളയ്ക്ക് ശേഷം താരം ഹൌ ഓൾഡ് ആർ യു എന്ന മലയാള സിനിമയിൽ വീണ്ടും താരം അഭിനയത്തിലേക്ക് തിരിച്ചെത്തി, മികച്ച അഭിനയമികവ് കൊണ്ട് മഞ്ജു വാര്യർ തമിഴിലും തന്റെതായ സ്ഥാനം നേടിയെടുത്തു.

Share Now

Leave a Comment