ലിയോ ആദ്യ ദിനം വാരിയത് കോടികൾ, ഷാരുഖ് ഖനെയും രാജിനികാന്തിനെയും പിന്നിലാക്കി വിജയ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്ത വിജയ് ചിത്രം ലിയോ ആദ്യ ദിന ബോക്സ്‌ ഓഫീസ് കളക്ഷൻ ഞെട്ടിച്ചിരിക്കുകയാണ്, ആരാധകർ പ്രതീക്ഷിച്ചത് പോലെതന്നെ ലിയോ ചിത്രം ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സലിന്റെ മറ്റൊരു ഭാഗം കൂടിയാണ് ലിയോ എന്ന് ഇന്നലെത്തെ തിയറ്റർ എക്സ്പീരിയൻസിൽ നിന്ന് വിജയ് ആരാധകർക്ക് ബോധിച്ചു കഴിഞ്ഞു.

ഒരു കോളിവുഡ് ചിത്രത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഓപ്പണിങ്ങ് പ്രീ റിലീസിനുമുന്നേ റെക്കോർഡ് തുകയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചരിത്രം കുറിച്ച ലിയോ വീണ്ടും ചരിത്രം കുറിക്കുകയാണ് ആദ്യ ദിനം കൊണ്ട്. ദളപതി വിജയുടെ ലോകേഷ് ചിത്രം ലിയോ ആഗോള തലത്തിൽ ആദ്യ ദിനം നേടിയത് 145 കോടിയാണ് നേടിയെടുത്തത്.

തമിഴ്നാട്ടിൽ നിന്നുമാത്രം 32 കോടിയോളം രൂപയാണ് ആദ്യ ദിനം ചിത്രം നേടിയെടുത്തത്. കർണ്ണാടകയിൽ 14 കോടി, ആന്ധ്രായിൽ നിന്ന് 17 കോടി, കേരളത്തിൽ നിന്നും 12 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷൻ യഥാക്രമം.

ഈ വർഷം വമ്പൻ ഓപ്പണിങ്ങ് ഹൈപ്പിൽ റിലീസ് ചെയ്ത 1000 കോടിയിലേക്ക് കുതിച്ച ഷാരുഖ് ഖാന്റെ ജവാൻ ആദ്യ ദിനം 129.6 കോടിയും അതെസമയം പത്താൻ 106 കോടിയുമാണ് നേടിയത്. കൂടാതെ കോളിവുഡിൽ ഈ വർഷം തന്നെ റിലീസ് ചെയ്ത രാജിനികാന്തിന്റെ ചിത്രമായ ജയിലർ ആദ്യ ദിനം 52 കോടിയാണ് ലഭിച്ചത്, എന്നാൽ ആദ്യ ദിനം കൊണ്ട് ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി റെക്കോർഡ് തുകയാണ് ലിയോ ഒറ്റ ദിവസം കൊണ്ട് വാരികൂട്ടിയത്.

Share Now