ബോളിവുഡിന്റെ കിങ് ഖാൻ നായകനായി അറ്റ്ലി സംവിധാനത്തിൽ സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്ത ജവാനാണ് ഇപ്പോൾ താരങ്ങളിൽ ചർച്ച വിഷയം, ആദ്യ ദിനം കൊണ്ട് തന്നെ തിയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ജവാൻ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തിന്റെ ഫലമായി ജവാൻ ആദ്യ ദിന ബോക്സ് ഓഫീസിൽ 129.6 കോടി രൂപ കളക്ഷൻ നേടിയത്, രണ്ടാം ദിവസവും ജവാൻ 236 കോടി നേടി.
ഇപ്പോൾ ഇതാ ജവാൻ കണ്ട തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു കിങ് ഖാന് അഭിനന്ദനങ്ങളുമായി ട്വിറ്ററിൽ ” ജവാൻ… ബ്ലോക്ക്ബസ്റ്റർ സിനിമ… @Atlee dir രാജാവിനൊപ്പം തന്നെ കിംഗ് സൈസ് വിനോദം നൽകുന്നു!! തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായി വരുന്നു… @iamsrk-ന്റെ പ്രഭാവലയം, കരിഷ്മ, സ്‌ക്രീൻ പ്രസൻസ്…സമാനതകളില്ലാത്തതാണ്… അവൻ ഇവിടെ തീപിടിച്ചിരിക്കുന്നു !! ജവാൻ സ്വന്തം റെക്കോർഡുകൾ തകർക്കും…….” മഹേഷിന്റെ കുറിപ്പിന് ഷാരുഖ് ഖാൻ നൽകിയ കുറിപ്പ് ഇങ്ങനെ ” വളരെ നന്ദി സുഹൃത്തേ. നിങ്ങൾ സിനിമ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ കാണുമ്പോൾ എന്നെ അറിയിക്കൂ, ഞാൻ നിങ്ങളോടൊപ്പം വന്ന് അത് കാണും. നിങ്ങളോടും കുടുംബത്തോടും സ്നേഹം. വലിയ ആലിംഗനം.”
ചിത്രത്തിൽ ഷാരുഖ് ഖാൻ അച്ഛൻ മകൻ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.
ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്. കേരളത്തിൽ 310 സ്ക്രീനിൽ രാവിലെ ആറിനാണ് ആദ്യ പ്രദർശനം നടത്തിയത്, കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.