ലിയോയ്ക്ക് ശേഷം വിജയ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു വിജയ് ചിത്രമാണ് ദളപതി 68, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68-യിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്‌ഡേറ്റുകൾ നാളെ വിജയദശമി ദിനത്തിൽ ആരംഭിക്കുന്നതാണ്. നാളെ ഉച്ചയ്ക്ക് 12:05 ന് പൂജ വീഡിയോസും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ എല്ലാം പുറത്തുവിടുന്നതാണ്.
പൂജാ ഫോട്ടോകളും വീഡിയോയും ‘ലിയോ’ റിലീസിന് ശേഷം മാത്രമേ പുറത്തുവരൂ എന്നുള്ള വിവരം നേരത്തെ തന്നെ നിർമ്മിതാവ് അറിയിച്ചിരുന്നതാണ്, ദളപതി 68 ന് ഇതുവരെ പേര് ഇടാത്ത ചിത്രത്തിൽ മീനാക്ഷി ചൗധരി, ജയറാം, പ്രഭുദേവ, മോഹൻ എന്നിവർ എത്തുന്നുണ്ട്.
എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ദളപതി 68 ദളപതി വിജയ്യുടെ 68-മത്തെ ചിത്രം കൂടിയാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തിയറ്ററിൽ റെക്കോർഡ് തുകയ്ക്ക് മുന്നേറുന്ന വിജയ് ചിത്രം ലിയോയാണ് ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, റിലീസ് ചെയ്ത് നാലാം ദിനം കൊണ്ട് വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 400 കോടിയോളമാണ് ഇതുവരെ ചിത്രം നേടിയത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറിൽ തൃഷ സഞ്ജയ് ദത്ത്,മഡോണ സെബാസ്റ്റ്യൻ, സാണ്ടി, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്