ഭജേ വായു വേഗയുടെ ട്രൈലെർ തിയതി പുറത്ത്

തെലുങ്ക് നടൻ കാർത്തികേയയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘ഭജേ വായു വേഗം’, ചിത്രത്തിന്റെ ട്രൈലെർ തിയതി പുറത്ത് വിട്ടിരിക്കുകയാണ്. മെയ്‌ 25-ന് 12:15 ആണ് റിലീസ് ചെയ്യുന്നത്, ചിത്രം മെയ്‌ 31-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

Pic Of Karthikeya

പ്രശാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്, ടീസർ മെഗാസ്റ്റാർ ചിരൻജീവിയാണ് ലോഞ്ച് ചെയ്തത്. യുവി കൺസെപ്റ്റ്സിൻ്റെ ബാനറിൽ അജയ് കുമാർ, രാജു.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ‘ഭജേ വായു വേഗം’യിൽ ശരത് ലോഹിതാശ്വ, ഐശ്വര്യ മേനോൻ, രാഹുൽ ടൈസൺ, രവിശങ്കർ, തനിക്കെല്ല ഭരണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രാധൻ ആണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ആദ്യ ഗാനമായ ‘സെറ്റ് ആയിന്ദേ’ ലിറിക്‌സ് വീഡിയോ പുറത്ത് ഇറക്കിട്ടുണ്ട്.

ക്ലസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ ‘ബെദുരുലങ്ക 2012’ എന്ന ചിത്രമാണ് കാർത്തികേയയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. കോമഡി ചിത്രമായ ‘ബെദുരുലങ്ക 2012’ നേഹ ഷെട്ടി ആയിരുന്നു നായിക.

More From Flixmalayalam:

Share Now