ഉലകനായകന്റെ ഏറെ പ്രശംസ നേടിയിട്ടുള്ള കഥാപാത്രമായിരുന്നു ‘അവ്വൈ ഷൺമുഖി’, 1996-ൽ കെ.എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഇത്. ചിത്രത്തിൽ കമൽ ഹാസൻ നാനിയുടെ വേഷം സിനിമയിൽ പ്രത്യേക്ഷപ്പെടുന്നു, ആ ഒരു വേഷം ഇന്നും മറക്കാൻ പറ്റാത്ത ഒന്നായിരുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ, മേക്കപ്പ് എക്സ്പ്പിരമെന്റ് ചെയ്തിട്ടുള്ള നടൻ ആണ് കമൽ ഹാസൻ. കമൽ ഹാസന്റെ മേക്കപ്പ് ചെയ്ത സമയത്തെ സജ്ജക്ഷനുകൾ ചോദിച്ചപ്പോൾ, ആ വേഷത്തിന് യു.കെയിൽ രണ്ട് മാസത്തെ കോഴ്സ് ചെയ്തിരുന്നു എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി പറയുന്നത്.
‘ ഞാൻ പത്ത് ഇരുപത്തിയഞ്ച് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും, വലിയ ആഗ്രഹം ആയിരുന്നു അദ്ദേഹത്തെ കാണണം എന്നുള്ളത്. പ്രത്യേകിച്ച് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക്, ആ ആഗ്രഹം പെട്ടന്ന് വരുകയും ചെയ്തു. പിന്നെ ഇത്ര കാലം വർക്ക് ചെയ്തു, എനിക്ക് ഇന്ന അവാർഡ് കിട്ടി, ഇത്ര ഡയറക്ടറുടെ വർക്ക് ചെയ്തു എന്ന് പറഞ്ഞാലും ഞാൻ അവിടെ ചെന്നപ്പോൾ എൽകെജി-യിൽ ചെന്ന പോലെയാണ്. കാര്യം മേക്കപ്പിന്റെ ഒരു പ്രൊഫസറാണ് അവിടെ ഇരുന്നത്, അദ്ദേഹത്തിന് ആണ് മേക്കപ്പ് ചെയ്യാൻ പോകുന്നത്’.
‘അവ്വൈ ഷൺമുഖി സിനിമയ്ക്ക് മുൻപ്, അദ്ദേഹം യുകെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത വ്യക്തിയാണ്. അങ്ങനെ കോഴ്സ് ചെയ്തിട്ടാണ് അദ്ദേഹം മേക്കപ്പിൽ ഫോക്കസ് ചെയ്തത്, ചെയ്ത് കഴിഞ്ഞ് ഫൈനൽ ടച്ചപ്പിൽ അദ്ദേഹത്തിന് മാത്രം അല്ല. വേറെ ആരെങ്കിലിനെയും ചെയ്ത് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു തരും’, രഞ്ജിത്ത് അമ്പാടി പറഞ്ഞു.
More From Flix Malayalam:
- 2023-ൽ കോടികൾ വാരി കൂട്ടിയ സിനിമകൾ
- സൂപ്പർ ഗുഡ് ഫിലിംസ് പ്രൊഡക്ഷന്റെ ബാനറിൽ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു
- അദ്ദേഹത്തിന്റെ അതുല്യമായ മിഴിവും തിരിച്ചെത്തി, ഏഴ് കടൽ ഏഴ് മലൈ’യ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ
- അപാരമായ അഭിമാനവും സന്തോഷവും പങ്കു വച്ച് നിവിൻ പോളിലോകേഷിനു പിന്നാലെ ധനുഷിന്റെ ഡയറക്ഷനിൽ മാത്യു തോമസ് നായകൻ, പോസ്റ്റർ പുറത്ത്
- ടൈം ട്രാവൽ പടവുമായി ദളപതി 68-ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
- കെവിഎൻ പ്രൊഡക്ഷൻനിൽ ചേർന്ന് ലോകേഷ്, വീണ്ടും ചിരി പടക്കവുമായി ദിലീപ്
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്
- നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച ചിത്രങ്ങൾ
- ഇതിഹാസ നായകനായ മമ്മൂട്ടിയുടെ 90-സിലെ മികച്ച സിനിമകൾ