ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ആരാധർ എറെ നാൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന്റെ പുതിയ ഒരു അപ്ഡേറ്റ് പുറത്തിവിട്ടിരിക്കുകയാണ്, ലിയോ എത്തുന്നത് രണ്ട് ഭാഗങ്ങളായി എന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 19ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോയുടെ ആദ്യ ഭാഗം ആണെന്നാണ് സൂചന ഇപ്പോൾ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോ എന്ന ചോദ്യത്തിനൊപ്പം. ഇപ്പോൾ ഈ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റും കാത്തിരിക്കുകയാണ് ആരാധകർ, വിജയ്‌യുടെ കരിയറിൽ ആദ്യമായാണ് തന്റെ ചിത്രത്തിന് ഒരു തുടർച്ച.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും, ഗാനവും പുറത്തിറങ്ങി കഴിഞ്ഞു, ഈ അടുത്തിടെയാണ് ലിയോ ചിത്രത്തിലെ ആദ്യ ഗാനമായ ‘ നാ റെഡി ‘ ഗാനത്തിൽ പുറത്തിറങ്ങിയത്. വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി’ ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്, ആദ്യ സിംഗിൾ ‘നാ റെഡി’ ഗാനം യൂട്യൂബിൽ 3 കോടിയോള്ളം ആളുകളാണ് കണ്ടത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.
വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.