മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സിനിമയാണ് ‘വർഷങ്ങൾക്ക് ശേഷം ‘, ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖം നടത്തുക ഉണ്ടായി. ചിത്രത്തിലെ ഓരോ വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
വർഷങ്ങൾക്ക് ശേഷം ഒരു ജെഴ്ണിയാണ്
വർഷങ്ങൾക്ക് ശേഷം എന്ന ഒരു സിനിമ ജെഴ്ണിയാണ്, ഒരാളുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം തൊട്ട് അത് 70’സിൽ തുടങ്ങി പ്രേസേന്റിൽ വരുന്ന പല കാലഘട്ടത്തിലാണ് പോകുന്നത്. ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയാണ് ഫോളോ ചെയ്യുന്നത്, ഒന്ന് പ്രണവ് ചെയ്ത കഥാപാത്രവും ധ്യാന്റെ കഥാപാത്രവും. ഇവരുടെ രണ്ട് പേരെ ഫോളോ ചെയ്യുമ്പോൾ, അവരുടെ സ്വപ്നങ്ങൾ എത്തി പിടിക്കാനുള്ള ശ്രമിങ്ങൾക്ക് കിടയിൽ എത്തി പെടുന്ന സ്ഥലങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളും. അതിന് ശേഷം, വർഷങ്ങൾക്ക് ശേഷം എന്താണ് പിന്നീട് വരുന്ന കാര്യമുള്ള ജെഴ്ണിയാണ്.
അതായത്, സിനിമ തുടങ്ങിയിടത്ത് നിന്ന് മുഴുവൻ ആയിട്ടും വേറെ തലത്തിൽ ആണ് സിനിമ നിൽക്കുന്നത്. പിന്നെ ഓരോ ടെക്നിഷന്മാർ ഇതിന് അകത്തും, ആർട്ട് ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത കാലത്തെയാണ് ഉണ്ടാക്കി എടുക്കുന്നത്. അത് ഒരിക്കലും എവിടെയും ലൈവ് ആയിട്ട് എടുക്കാൻ പറ്റില്ലല്ലോ, അപ്പോൾ അതിന്റെ ത്രില്ല് ഒരു ഭയങ്കരമാണ്.
അതിൽ നിന്ന് പ്രസേന്റിലേക്ക് വരുന്ന സമയത്ത് മൊത്തത്തിൽ വേറെയാണ് ഷൂട്ടിംഗ് ചെയ്യുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് അരിഡ് അലക്സിലും സെക്കന്റ് ഹാഫ് സോണി വെൻസിൽ ആണ്. രണ്ടിലും ലുക്കിൽ വ്യത്യാസമുണ്ട്, ഒരു പടത്തിൽ തന്നെ രണ്ട് ഡിഫറെന്റ് ലുക്ക് കൈൻഡ് ഓഫ് സിനിമ എക്സ്പീരിമെന്റ് ചെയ്തിട്ടുണ്ട്.
ഈ സിനിമയിൽ പാട്ടിനെ പാട്ടായി നിർത്തിട്ടുണ്ട്
നമ്മൾ ഒട്ടും ഓണ്‍ ദ ഫെയ്സ് ആയിട്ടോ ചെയ്യാൻ നോക്കിയിട്ടില്ല, സെക്കൻഡ് ഹാഫില്‍ നിവിൻ പോളിയുടെ ഏരിയയിൽ റൈറ്റ് ഓൺ ദി ഫേസ് എന്ന് പറയുന്നത് പോലെ മെലഡി ഉണ്ട്. എന്നാൽ, ഫാസ്റ്റ് ഹാഫിൽ ആളുകൾ അത് ആസ്വദിക്കാൻ വേണ്ടിയുള്ള ഗാനങ്ങൾ എന്റെ സിനിമയിൽ വന്നട്ടില്ല. ഒട്ടും പുഷ് ചെയ്യാതെ പാട്ടിനെ പാട്ടായി നിർത്തിയിട്ടുണ്ട്.
ഞാൻ ആദ്യം അമൃത്തിന്റെ പാട്ടുകൾ കേട്ടിട്ടുണ്ട്, കുറുക്കൻ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ശ്രുതി എനിക്ക് ‘മനസ്സേ’ എന്നൊരു ഗാനം കേൾപ്പിച്ചു തന്നിട്ടുണ്ട്. ആ സമയത്ത് ഞാൻ പുതിയ കമ്പോസ്സെഴ്സ് വരുമ്പോൾ ഞാൻ മാർക്ക് ചെയ്ത് വെക്കും. അങ്ങനെ മാർക്ക് ചെയ്തിട്ടുള്ള ഒരാൾ ആണ് അമൃത്, പിന്നെ എന്റെ അപ്പാർട്ട്മെന്റിൽ താമസിച്ച ഒരാളുടെ ക്ലോസ് ഫ്രണ്ട് ആയിരുന്നു അദ്ദേഹം.
അത് അറിഞ്ഞപ്പോൾ ദിവ്യയോട് ചോദിച്ചപ്പോൾ ദിവ്യ പറഞ്ഞു, ‘അദ്ദേഹം എന്നെ മീറ്റ് ചെയ്യാൻ പറ്റോ എന്ന് ചോദിച്ചാർന്നു എന്ന്, അങ്ങനെയാണ് മീറ്റ് ചെയ്യുന്നത്. പക്ഷെ അമൃത് പാടാൻ ആണ് അവസരം ചോദിച്ചു കൊണ്ടിരിക്കുന്നത്, ഞാൻ ആണെങ്കിൽ ഗാനം കമ്പോസ് ചെയ്യാൻ ആയിരുന്നു. ഏന്തെങ്കിലും പാട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഞാൻ കേൾക്കുന്ന എല്ലാ പാട്ടും എന്റെ സിനിമയ്ക്ക് പറ്റിയ പാട്ട് ആയിരുന്നു.
ധ്യാന്റെയും പ്രണവിന്റെയും മാറ്റത്തെ കുറിച്ച്
അപ്പുവിന്റെ കേസിൽ ആണെങ്കിൽ, ഹൃദയം കഴിഞ്ഞിട്ട് അപ്പു വേറെ പടം ഒന്നും ചെയ്തിട്ടില്ല. കേരളത്തിലും നിൽക്കുന്നില്ല പുറത്താണ് യാത്ര കൂടുതലും, ഞാൻ വിചാരിച്ചു ഒന്നിന് തുടങ്ങേണ്ടി വരും എന്ന്. നമ്മുക്കെപ്പോഴും നാട് വിട്ടിട്ട് ടച്ച് പോയി കഴിഞ്ഞാൽ, പിന്നെ ലാംഗ്വേജ് തിരിച്ചു പിടിക്കാൻ ഭയങ്കര പാടാണ്. പക്ഷേ അപ്പുന് ഭയങ്കര ഈസി ആണ്.
ഇപ്പോൾ അപ്പു ഭയങ്കരമായിട്ട് ട്രസ്റ്റ് നമ്മളോട് തോന്നാൻ തുടങ്ങി, ഹൃദയത്തിൽ വർക്ക് ചെയ്തിരുന്ന എല്ലാവരും തന്നെയാണ് ഈ സിനിമയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ട്രസ്റ്റ് ഓൾറെഡി ഉള്ളത് അതുകൊണ്ട്, പെർഫോം ചെയ്യുന്ന അവർക്ക് ഭയങ്കര ഹെല്പ് ഫുൾ ആയിരിക്കും. അതും ചുറ്റുള്ള ആളുകളെ മറന്നിട്ട് അഭിനയിക്കുക എന്നുള്ളത്, കംഫോർട്ട് അതാണ് മെയിൻ ആയിട്ട് നമുക്ക് വേണ്ടത്.
ധ്യാനിന്റെ കേസിൽ സീസൺ ആയിട്ടുള്ള ഒരു ആക്ടർ ആണ്, എനിക്ക് തോന്നിയിട്ടുള്ളത് അധിക കാര്യങ്ങൾ ഒന്നും പറയേണ്ട. പർട്ടിക്കുലർ ആയിട്ടുള്ള സീനിൽ ധ്യാനെ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്, ഇമോഷണലി ഹെവി ആയിട്ടുള്ള സീനുകളിൽ മാത്രം ദൂരെ മാറി നിന്ന് ഒന്ന് പ്രാക്ടീസ് ചെയ്തിട്ട് വരും. അല്ലാത്ത സമയത്ത് ധ്യാൻ ധ്യാൻ തന്നെയായിരിക്കും, നമ്മുടെ പടത്തിൽ വളരെ മെഷർഴ്ഡ് ആയിട്ട് ചെയ്തിട്ടുമുണ്ട്.
സിനിമയിൽ ഓൾഡേജ് ആയിട്ടുള്ള കഥാപാത്രം ചെയ്യുമ്പോൾ, ആ സീനിൽ ആ സമയത്ത് ബോഡി ലാംഗ്വേജ് ഫസ്റ്റ് ഹാഫിലെ ബോഡി ലാംഗ്വേജ് രണ്ടും രണ്ടായിട്ടാണ് തന്നെ പിടിച്ചിട്ടുണ്ട്. ഒന്ന് നമുക്ക് ആർട്ടിഫിഷൽ ആയിട്ട് തോന്നുകയില്ല ഒന്നും അധികം ആയിട്ട് ചെയ്തിട്ടും ഇല്ല.
വലിയ പ്രൊജക്റ്റ് ചെയ്തിരുന്ന കല്യാണി നേരിട്ട് ചോദിച്ച് ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു
ബേസിൽ ജോസഫും അജു വർഗീസും ജിത്തു ജോസഫിന്റെ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്, നമ്മുക്ക് വേണ്ടി അവർ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് തന്നു. അത് പോലെ നീരജിന്റെ ഏതോ പ്രൊജക്റ്റിന്റെ ഇടയിൽ നമ്മുക്ക് വേണ്ടി കറക്റ്റ് ആയിട്ടുള്ള ഡേറ്റിൽ നീരജ് വന്നു. അങ്ങനെ എല്ലാവരും ആവരുടെ പ്രൊജക്റ്റ് ചെയ്യുന്നവർ നമ്മുക്ക് ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് തന്നു. കല്യാണി ഏതോ വലിയ പ്രൊജക്റ്റ് ചെയ്യുന്ന സമയത്ത് നേരിട്ട് ഡേറ്റ് ചോദിച്ചു വാങ്ങി.
തങ്കത്തിൽ ഞാൻ അധികം എഫ്ഫർട്ട് എടുത്തിട്ടില്ല, പക്ഷെ മുകുന്ദൻഉണ്ണിയിൽ അങ്ങനെ അല്ല
തങ്കത്തിൽ ഞാൻ കാര്യമായിട്ട് എഫ്ഫർട്ട് എടുത്തിട്ടില്ല, ആ സ്പെസിൽ എത്തുമ്പോൾ അവർ നമ്മളെ കൊണ്ട് എന്തെങ്കിലും ചെയ്പ്പിക്കും. പക്ഷെ മുകുന്ദൻ ഉണ്ണിയിൽ അങ്ങനെ അല്ല, മുകുന്ദൻ ഉണ്ണിയിൽ ശരിക്കും എനിക്ക് വർക്ക് ഉണ്ടായിരുന്നു. ചില സീൻ ഒക്കെ സിംഗിൾ ടേക്കിൽ ടോപ് ബോട്ടൻ പോകും, അതിൽ അഡ്വക്കേറ്റ് ആയത് കൊണ്ട് സംസാരിക്കുന്ന പോയ്ന്റ്സ് മനപാഠം പഠിക്കണം. ഡയലോഗ് പറയുന്നതിന് ഇടയിൽ കണ്ണ് ചിമ്മാൻ പാടില്ല, അപ്പോൾ അങ്ങനെത്തെ കുറെ കാര്യം ശ്രദ്ധിക്കണം.
തട്ടത്തിൻ മറയത്തിൽ അവരെ അധിക സംസാരിപ്പിച്ചിട്ടില്ല, പക്ഷെ ഹൃദയത്തിൽ സംസാരിപ്പുച്ചിട്ടുണ്ട്
തട്ടത്തിൻ മറയത്തിൽ സമയത്ത് ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട്, ആണും പെണ്ണും ഒരു പരിധി കൂടുതൽ റൊമാൻസ് കാണിച്ചാൽ ആൾക്കാർ തിയറ്ററിൽ കൂവും. അത് കൊണ്ട് തന്നെ ഇവരെ അധികം സംസാരിപ്പിക്കണ്ട എന്നുള്ളത് തന്നെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു, സിനിമ നോക്കി കഴിഞ്ഞാൽ അവർ വളരെ കുറവ് ആയിട്ടാണ് സംസാരിക്കുന്നത്. അത് ആ സിനിമയ്ക്ക് വലിയ കേട്പ്പാട് സംഭവിക്കാത്തത്.
ഹൃദയത്തിൽ എനിക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല, അത് ശരിക്കും ഓരോ കഥാപാത്രങ്ങളും ചില കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്താൽ തന്നെ അവരുടെ ഉള്ളിൽ എന്ത് എന്ന് മനസ്സിൽ ആകു. ഹൃദയത്തിൽ ദർശന, ‘അന്ന് ഞാൻ നിന്നോട് ക്ഷമിച്ചാർന്നു എങ്കിൽ നമ്മൾ ഇപ്പോഴും ഒരുമിച്ച് ഉണ്ടായേനെ എന്ന്, അത് സ്നേഹിച്ചിട്ടുള്ള ഒരുപാട് പേര് പല തവണ ചോദിച്ചിട്ടുള്ള ചോദ്യം ആയിരിക്കും.
അന്ന് വേണ്ട ഇത് വലിയ പ്രശ്നം ആക്കി എടുക്കണ്ട എന്ന് വിചാരിച്ചിരുന്നുവെങ്കിൽ, നമ്മൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും നമ്മൾ ഇപ്പോഴും ഒരുമിച്ച് ഉണ്ടാകും എന്ന്. അപ്പോൾ അത് പറഞ്ഞാലേ കാര്യം ഉണ്ടാകു, ഹൃദയത്തിൽ പറയേണ്ട പല കാര്യങ്ങളും അത് കമ്മ്യൂണിക്കേറ്റ് ആകുകയൊള്ളു.
More From Flix Malayalam :
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം,
- കെവിഎൻ പ്രൊഡക്ഷൻനിൽ ചേർന്ന് ലോകേഷ്, വീണ്ടും ചിരി പടക്കവുമായി ദിലീപ്
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്
- നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച ചിത്രങ്ങൾ
- ഇതിഹാസ നായകനായ മമ്മൂട്ടിയുടെ 90-സിലെ മികച്ച സിനിമകൾ
- 90-സ് കാലഘട്ടത്തിലെ ലെജൻട്രി മോഹൻലാലിന്റെ മികച്ച ചിത്രങ്ങൾ
- ആ ഒരു വേഷത്തിന് വേണ്ടി യു.കെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത നടനാണ് ; രഞ്ജിത്ത് അമ്പാടി