കെജിഎഫ് സീരിസിന്റെ വൻ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ യഷ്. യഷിന്റെ 19-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്സർ പുറത്തുവിട്ടിരിക്കുകയാണ്, ‘ടോക്സിക്’ എന്നാണ് ചിത്രത്തിന്റെ പേര്. നടൻ യഷ് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്.
‘നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെ തേടുന്നു – റൂമി മുതിർന്നവർക്കുള്ള ഒരു യക്ഷിക്കഥ ‘ എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിക്കുന്ന ചിത്രം, മലയാളി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ആണ് സംവിധാനം ചെയ്യുന്നത്.
2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യുമെന്നാണ് ടൈറ്റിൽ പോസ്റ്റർ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ നായികയായി എത്തുന്നത് സായ് പല്ലവിയാണ്, അതേസമയം മലയാളത്തിലെ ഒരു നടൻ ചിത്രത്തിൽ പ്രതിനായകനായി എത്തുമെന്നും സൂചനയുണ്ട്. ഒരു ആക്ഷൻ ത്രില്ലറിൽ ഒരുങ്ങുന്ന ‘ടോക്സിക്’, ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.