സർവൈവൽ ആൻഡ് റിഡംപ്ഷൻ: എക്സ്പ്ലോറിംഗ് ദി ത്രില്ലിംഗ് വേൾഡ് ഓഫ് ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ് (2024)

2024-ൽ, പുറത്തിറങ്ങിയ മികച്ച ദക്ഷിണ കൊറിയൻ സോംബി ചിത്രം ആയിരുന്നു “ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ്“. ഇത് ഒരു സോമ്പി ചിത്രം എന്ന് തീർത്ത് പറയാൻ സാധിക്കില്ല.

ഹിയോ മ്യുങ്-ഹേങ് ആദ്യമായി സംവിധാനം ചെയ്ത ഈ, പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ സിനിമ “കോൺക്രീറ്റ് ഉട്ടോപ്യ” (2023) യുടെ ഒരു ഒറ്റപ്പെട്ട തുടർച്ചയാണ് പുറത്തു ഇറങ്ങിയത്.
ഒരു വിനാശകരമായ ഭൂകമ്പം സിയോളിനെ ഒരു തരിശുഭൂമിയാക്കി മാറ്റിയതിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കഥ നടക്കുന്നത്.

മാ ഡോങ്-സിയോക്ക് എന്ന നിഷ്കളങ്കനായ തരിശുഭൂമി വേട്ടക്കാരനും അവന്റെ സുഹൃത്ത് ചോയ് ജി-വാനും തങ്ങളുടെ സമൂഹത്തെ നിലനിർത്താൻ വേട്ടയാടുന്ന നാം-സാൻ എന്ന കഥാപാത്രത്തെയാണ് കഥ അവതരിപ്പിക്കുന്നത്.
പാവപെട്ട ഗ്രാമത്തിലെ കുട്ടികളെ നിയമവിരുദ്ധ പരീക്ഷണങ്ങൾ നടത്തുന്ന ഒരു ശാസ്ത്രജ്ഞനായ ഡോ. യാങ് ഗി-സു, സു-ന എന്ന സഹ ഗ്രാമീണനെ തട്ടിക്കൊണ്ടുപോകുമ്പോൾ അവരുടെ ജീവിതം അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു.

നാം-സാനും ജി-വാനും സു-നയെ രക്ഷിക്കാൻ അപകടകരമായ ഒരു ദൗത്യം ആരംഭിക്കുന്നു,
മ്യൂട്ടന്റ് സൈനികരെ നേരിടുകയും വഴിയിൽ ഉടനീളം അവർ ഇതുവരെ അറിയാത്ത രഹസ്യങ്ങൾ ഓരോന്നോരോന്നായി ചുരുളഴിയുന്നതും ആണ് ചിത്രത്തിലൂടെ നമ്മളെ കാണിച്ചു തരുന്നത്.

2024 ജനുവരി 26-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ആഗോള തലത്തിൽ ശ്രദ്ധ നേടി.
റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ലോകമെമ്പാടുമായി നെറ്റ്ഫ്ലിക്സ് മൂവി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി.

ജനുവരി 22 മുതൽ 28 വരെ, ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് അല്ലാത്ത നെറ്റ്ഫ്ലിക്സ് ചിത്രങ്ങളുടെ ഗ്ലോബൽ ടോപ്പ് 10 പട്ടികയിൽ 14.3 ദശലക്ഷം കാഴ്ചകളുമായി ബാഡ് ലാൻഡ് ഹണ്ടേഴ്‌സ് ഒന്നാമതെത്തി.

ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ 18.1 ദശലക്ഷം കാഴ്ചക്കാരും ഫെബ്രുവരി 5 മുതൽ 11 വരെ 6.1 ദശലക്ഷം കാഴ്ചക്കാരും നേടി തുടർന്നുള്ള ആഴ്ചകളിൽ ചിത്രം ഈ സ്ഥാനം നിലനിർത്തി.

സിനിമയുടെ ഉള്ളടക്കം


പ്രതികൂലമായ ഒരു അന്തരീക്ഷത്തിൽ അതിജീവിക്കാൻ പാടുപെടുന്ന ഒരു ചെറിയ സമൂഹത്തിന്റെ സംരക്ഷകനും പരിചയസമ്പന്നനായ വേട്ടക്കാരനുമായ മാ ഡോങ്-സിയോക്കിന്റെ (നാം-സാൻ എന്ന കഥാപാത്രത്തെയാണ് കഥ പിന്തുടരുന്നത്.
തന്റെ വിശ്വസ്ത സുഹൃത്ത് ചോയ് ജി-വാനോടൊപ്പം, സിയോളിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കി, അവരുടെ ഗ്രാമം നിലനിർത്താൻ സാധനങ്ങൾ തേടി നാം-സാൻ പോകുന്നു.

സമൂഹത്തിലെ ധീരയായ ഒരു യുവ അംഗമായ സു-നയെ ഒരു ശാസ്ത്രജ്ഞൻ ഡോ. യാങ് ഗി-സു വ്കധാനങ്ങൾ നൽകി തട്ടിക്കൊണ്ടുപോകുന്നു,
പോകുന്ന വഴിയിൽ താൻ ഒരു വലിയ കെണിയിൽ അകപ്പെട്ട് എന്നറിഞ്ഞ ബുദ്ധിശാലി ആയ സു-ന അവരുടെ കൈയിൽ നിന്നും രക്ഷ പെടാൻ ശ്രെമിക്കുന്നു.

മ്യൂട്ടേഷൻ സാധ്യതയുള്ള പരിസ്ഥിതിയെ ഒരു പരീക്ഷണ കേന്ദ്രമായി ഉപയോഗിച്ച്, മരണത്തെ പോലും തോൽപ്പിക്കാൻ ഉള്ള ശക്തി കൈവരിക്കാനുള്ള ശ്രമത്തിൽ ഡോ. യാങ് മനുഷ്യത്വരഹിതമായ പരീക്ഷണങ്ങൾ നടത്തിവരികയാണ്.
മ്യൂട്ടേഷൻ ബാധിത മേഖലകളിലൂടെ അപകടകരമായ ഒരു യാത്ര ആരംഭിക്കുകയും ഡോ. ​​യാങ്ങിനോട് വിശ്വസ്തത പുലർത്തുന്ന കനത്ത ആയുധധാരികളായ കൂലിപ്പടയാളികളെ നേരിടുകയും ചെയ്യുന്ന സു-നയെ രക്ഷിക്കാൻ നാം-സാനും, ജി-വാനും സ്വയം ഏറ്റെടുക്കുന്നു.

പിന്നീട അവർ അഭിമുഖികരിക്കുന്ന പ്രേശ്നങ്ങളും നേരിടുന്ന പ്രതി സന്ധികളും ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രം: ഉദയവും വളർച്ചയും

മലയാള സിനിമയുടെ തുടക്കം മുതൽ ഇപ്പോൾ വരെ, കേരളത്തിന്റെ കലാ-സാംസ്കാരിക ചരിത്രത്തിന്റെ അനിവാര്യ ഘടകമായി തന്നെ മലയാള സിനിമ ഇന്ന് മാറിയിരിക്കുന്നു.
എളിമയുടെയും യാഥാർത്ഥ്യത്തിന്റെയും ആധികാരികതയുടെയും മുഖച്ഛായയായ മലയാള സിനിമ ലോകത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആണ് ഇന്ന് വളർന്ന് കൊണ്ടിരിക്കുന്നത്

മലയാള സിനിമയുടെ തുടക്കവും ആദ്യ സിനിമയും

മലയാള സിനിമയുടെ തുടക്കം 1928-ൽ “ജെ. സി. ഡാനിയേലിന്റെ” “വിഗതകുമാരൻ” (The Lost Child) എന്ന മൗനചിത്രത്തിലൂടെയാണ്. ഇത് മലയാളത്തിലെ ആദ്യ സിനിമയെന്ന ചരിത്ര
പ്രാധാന്യമുള്ളതായിരുന്നു എങ്കിലും മികച്ച പ്രേക്ഷക പിന്തുണ കിട്ടിയില്ല.

  • എന്തായിരുന്നു വിഗതകുമാരൻ എന്ന ആദ്യ മലയാളം ചിത്രത്തിന്റെ പിന്നിലുള്ള ചരിത്രം
    ജെ. സി. ഡാനിയേൽ എന്ന വ്യക്തി ആയിരുന്നു വിഗതകുമാരൻ സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, രചയിതാവ്, ക്യാമറാമാൻ, എല്ലാം അദ്ദേഹം ഒരാൾ തന്നെ ആയിരുന്നു.
    അത് കൊണ്ട് തന്നെ മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നതും ജെ. സി. ഡാനിയേൽ തന്നെ ആണ്.

    വിഗതകുമാരൻ എന്ന ചിത്രം 1928-ൽ ചിത്രീകരണം തുടങ്ങിയ ചിത്രം 1928-ൽ തന്നെ ചിത്രീകരണം പൂർത്തി ആക്കി.
    ആ വര്ഷം തന്നെ നവംബർ 7-ന് ആദ്യ മലയാള ചിത്രം ആയി കേരളത്തിൽ പ്രദർശിപ്പിച്ചു.
    വിഗതകുമാരൻ ഒരു മൗനചിത്രമായിരുന്നു അതിനാൽ തന്നെ ചിത്രത്തിൽ യാതൊരു വിധ ശബ്ദങ്ങളും കേൾക്കാൻ സാധിക്കില്ല.

    ചിത്രീകരണത്തിൽ ശുദ്ധമായ ഫിലിം സ്ട്രിപ്പ് (celluloid film) ഉപയോഗിച്ച് ടെക്നിക്കൽ മൂല്യം ഉറപ്പാക്കുകയും ചെയ്തിരുന്നു. വിഗതകുമാരൻ എന്ന ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത് തിരുവനന്തപുരം ക്യാപിറ്റൽ തിയേറ്ററിൽ ആയിരുന്നു.
  • എന്തായിരുന്നു ഈ സിനിമ കൊണ്ട് ജെ. സി. ഡാനിയേൽ ഉദ്ദേശിച്ചിരുന്നത്
    കേരളത്തിലെ നാട്ടിൻ പുറങ്ങൾക്കായുള്ള കലാരൂപമായി സിനിമയെ അവതരിപ്പിക്കുകയെന്നത് ആയിരുന്നു ജെ. സി. ഡാനിയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു.
    ജെ. സി. ഡാനിയേൽ തന്നെ ആയിരുന്നു സിനിമാ ഉത്സാഹം കേരളത്തിലേക്ക് എത്തിക്കാനുള്ള പ്രയത്നത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്.
  • എന്തായിരുന്നു ചിത്രത്തിന്റെ കഥ
    വിഗതകുമാരൻ എന്ന ചിത്രം ഒരു സാമൂഹ്യ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയായിരുന്നു.
    ഇതിൽ ഒരു യുവാവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും അവന്റെ സാമൂഹിക ദൗർലഭ്യങ്ങളും ആണ് പ്രധാനമായും ചിത്രത്തിൽ ചർച്ച ചെയ്തത്.
  • ചിത്രം നേരിട്ട പ്രതിസന്ധികൾ എന്തെല്ലാം ആയിരുന്നു
    പിക്ചർ റാണി എന്നറിയപ്പെട്ട “പി. കെ. റോസി” ആണ് മലയാള സിനിമയിലെ ആദ്യ നായിക.
    റോസി ഒരു ദളിത് യുവതി ആയതിനാൽ സിനിമ പുറത്തിറങ്ങിയപ്പോൾ വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും വഴി ഒരുക്കി.

    പി. കെ. റോസി അഭിനയിച്ച ‘നളിനി’ എന്ന കഥാപാത്രം, അതിനിടയിൽ ഒരു സമൂഹത്തിൽ ഒരു ചർച്ച വിഷയം തന്നെ ആയി മാറി.
    ചിത്രത്തിന് വ്യാപക പിന്തുണ നേടി എടുക്കാൻ സാധിച്ചിരുന്നില്ല അത് കൊണ്ട് തന്നെ ജെ. സി. ഡാനിയേൽന് വലിയ നഷ്ടം തന്നെ ഈ സിതിത്രത്തിൽ നിന്ന് ഉണ്ടായി.

വിഗതകുമാരൻ മലയാള സിനിമയ്ക്ക് ഒരു പാതിത്തിളക്കമായിരുന്നു എങ്കിലും, ഇത് പിന്നീട് മലയാള ചലച്ചിത്ര ലോകത്തിന് പുനർജ്ജനത്തിന്റെ തലക്കെട്ടായി മാറി.
സിനിമയുടെ നേട്ടങ്ങളും പ്രശ്നങ്ങളും കേരളീയ കലാരൂപത്തിന് വലിയ ദിശാബോധം നൽകുകയും ചെയ്തു.
ജെ. സി. ഡാനിയേലിന്റെ കഠിന പ്രയത്‌നങ്ങൾക്കും ദീർഘദൂര വീക്ഷണത്തിനും ഓർമ്മയ്ക്കായാണ് കേരള സർക്കാർ 1992 മുതൽ “ജെ. സി. ഡാനിയേൽ പുരസ്കാരം” നൽകിയുവരുന്നത്.”

മാർത്താണ്ഡവർമ്മ: മലയാളത്തിലെ ആദ്യ ചരിത്രചിത്രം

മലയാള സിനിമയുടെ ആദ്യകാല ചരിത്രത്തിൽ ചരിത്ര പ്രമേയം കൈകാര്യം ചെയ്ത ആദ്യ ചിത്രം ആയിരുന്നു “മാർത്താണ്ഡവർമ്മ“. 1933-ൽ പുറത്തിറങ്ങിയ ഈ സിനിമ, മലയാള സിനിമയുടെ ആരംഭഘട്ടത്തിൽ നിർണായക മായാ ചുവടുവയ്പായിരുന്നു. ഇത് ശ്രീ “പി. വി. റാവു” സംവിധാനം ചെയ്ത.

1891-ൽ, “സി. വി. രാമൻ പിള്ള” രചിച്ച നോവൽ ആയിരുന്നു മാർത്താണ്ഡവർമ്മ, ഈ നോവൽനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആണ് മാർത്താണ്ഡവർമ.

എന്നാൽ അധികം ആർക്കും അറിയാത്ത ഒരു പ്രതേകത കൂടി ഉണ്ട് ഈ ചിത്രത്തിന്, മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു മാർത്താണ്ഡവർമ്മ.

അത് കൊണ്ട് തന്നെ നോവൽ പ്രസാധകരായ കമലാലയ ബുക്ക് ഡിപ്പോയുടെ പരാതിയിൽ സിനിമയുടെ പ്രദർശനം ആദ്യ ദിനം തന്നെ കോടതി ഉത്തരവിലൂടെ നിർത്തിവെച്ചു.
ഇത് ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ആദ്യത്തെ കോപിരൈറ്റ് കേസ് ആയി രേഖപ്പെടുത്തി.

സിനിമയുടെ പ്രിന്റ് കമലാലയ ബുക്ക് ഡിപ്പോയുടെ കൈയിലായിരുന്നു. 1974-ൽ നാഷണൽ “ഫിലിം ആർകൈവ് ഓഫ് ഇന്ത്യ” (NFAI) അത് ഏറ്റെടുത്തു. പിന്നീട് 1994-ലെ കേരള ഫിലിം ഫെസ്റ്റിവലിലും 2011-ലെ “ഫിൽക്ക” അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ചു.

1950- മലയാള സിനിമയുടെ സ്വർണകാലം, പടയോട്ടം മുതൽ കൃഷിയോഗം വരെ

1954-ൽ പുറത്തിറങ്ങിയ “നീലക്കുയിൽ” മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ദേശീയ പുരസ്കാരം നേടിയ സിനിമയായി മാറി. ഈ സിനിമ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട കഥാപശ്ചാത്തലം അവതരിപ്പിച്ചു. ഈ സിനിമയെ മലയാള സിനിമയുടെ വളർച്ചയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കാവുന്നത് ആണ്, കാരണം ഇത് സംവേദനാത്മകമായ കഥയും തനി നാടൻ ഗ്രാമീണ ജീവിതത്തിന്റെ നിറ കാഴ്ചകൾ ഉള്ള ആദ്യ മലയാള ചിത്രങ്ങളിലൊന്നായിരുന്നു.

1970-1980-കളുടെ പുതിയ തലമുറ

1970-കളിൽ പദ്മരാജൻ, ഭരതൻ, കെ.ജി. ജോര്‍ജ്ജ് തുടങ്ങിയ സംവിധായകർ “പുതിയ തലമുറ” സിനിമകളിലൂടെ സമൂഹത്തിലെ സമസ്യകളും മനുഷ്യത്വവും പ്രതിപാദിച്ചു കൊണ്ട് ചിത്രങ്ങൾ നിർമിച്ചു.

ചെമ്മീൻ 1965 ഹൃദയസ്പർശിയായ പ്രണയകഥയോടെ മലയാള സിനിമയുടെ ആഗോള പ്രാധാന്യം ഉയർത്തി കാട്ടിയ ചിത്രം ആയിരുന്നു.
1981-ൽ എലിപ്പത്തായം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ അഡൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ഒരു പ്രൈം ചിത്രം ആയിരുന്നു.

1990-കളിലെ മാറ്റങ്ങൾ

1990-കളിൽ കേരളത്തിലെ സിനിമാ വ്യവസായം വ്യത്യസ്ത വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒട്ടനവധി നല്ല ചിത്രങ്ങൾ പിറക്കുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർ ഈ കാലഘട്ടത്തിലെ പ്രധാന സൂപ്പർതാരങ്ങൾ ആയിരുന്നു.
മണിച്ചിത്രത്താഴ് (1993) ഒരു ക്ലാസിക് സിനിമയായി മാറി, ഇതിന്റെ കഥാപശ്ചാത്തലവും അഭിനയവും ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നു.

മൈൽസ്റ്റോൺ സിനിമകൾ

മലയാള സിനിമയുടെ ചരിത്രം അതിൻ്റെ പ്രതിരോധശേഷിയുടെയും പുതുമയുടെയും സാംസ്കാരിക സമ്പന്നതയുടെയും തെളിവാണ്. ആദ്യ മലയാള ചിത്രം ആയ വിഗതകുമാരനിലൂടെ തുടക്കം മുതൽ ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ട ജല്ലിക്കെട്ട് വരെ മലയാള സിനിമ പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും ശക്തികേന്ദ്രമായി പരിണമിച്ചു. റിയലിസത്തിൻ്റെയും കലാപരമായ മികവിൻ്റെയും അതുല്യമായ സമ്മിശ്രണം കൊണ്ട് പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വിനോദിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും തുടരുന്നു,

നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ്

Anand Sreebala upcoming new malayalam film

മലയാള സിനിമയിലെ മുൻനിര സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

2007-ലെ അച്ഛൻ വിനയ് സംവിധാനം ചെയ്ത ‘ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്‌ണു വിനയ് ആണ്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ

അർജുൻ അശോകൻ, അപർണ ദാസ്, സംഗീത, സൈജു കുറുപ്പ്, ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, ധ്യാന് ശ്രീനിവാസൻ, അജു വർഗീസ്, മാളവിക മനോജ്‌, ആശ ശരത്, മനോജ്‌ കെ.യു എന്നിവർ ആണ് പ്രധാനമായിട്ടും ചിത്രത്തിൽ അഭിനയിക്കുന്നത്. വർഷങ്ങൾക്ക് ഇപ്പുറം മലയാള സിനിമ വീണ്ടും അഭിനയിക്കാൻ എത്തിയുരിക്കുകയാണ് നടി സംഗീത എന്നൊരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്‌.

ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ

മാളികപ്പുറം സിനിമയ്ക്ക് ശേഷം പ്രിയ വേണു, നീത പിന്റോ നിർമ്മിക്കുന്ന ‘ആനന്ദ് ശ്രീബാല’ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയ ബാനറിൽ ആണ് നിർമ്മാണം. മാളികപ്പുറം, പത്താം വളവ്, നൈറ്റ്‌ ഡ്രൈവ്, കഡവർ തുടങ്ങി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അഭിലാഷ് പിള്ളായ് ആണ് ‘ആനന്ദ് ശ്രീബാല’യ്ക്കും കഥ എഴുതിയിട്ടിക്കുന്നത്.

ഛായഗ്രഹണം: വിഷ്ണു നാരായണൻ, എഡിർ : കിരൺ ദാസ് ആണ്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, രാജീവ് ഗോവിന്ദൻ, ധാലിയ നവാസ് എന്നിവർ തീർത്ത വരികൾക്ക്‌ രഞ്ജിൻ രാജ് ഒരുക്കിയ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, എവുജിൻ ഇമ്മാനുവൽ, സുചേത സതീഷ്, ധാലിയ നവാസ് ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ: സാബു റാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ലൈൻ പ്രൊഡ്യൂസർമാർ: ഗോപകുമാർ ജികെ, സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ശബ്ദമിശ്രണം: എം ആർ രാജകൃഷ്ണൻ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ

ഈ വർഷം ഫെബ്രുവരി 12-ന് ആണ് ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ വിഷ്‌ണു വിനയ് അന്നൗൻസ്മെന്റ് ചെയ്തത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടത്തിയ പൂജയിൽ അർജുൻ അശോകനും അപർണ ദാസും ചേർന്നാണ് ക്ലാപ് അടിച്ച് ചിത്രത്തിന് തുടക്കം കുറിച്ചത്.

സാധാരണ ഒരു പോസ്റ്റർ ഇറക്കുന്നതിന് പകരം ‘ആനന്ദ് ശ്രീബാല’ സിനിമയിൽ അന്യായ ക്വാളിറ്റിയിലുള്ള അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ ആണ് റിലീസ് ചെയ്തിരുന്നത്. പൃഥ്വിരാജ് സുകുമാർ, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജൂൺ 12-ന് അനാച്ഛാദനം ചെയ്തിരുന്നത്. ‘നിഗൂഢതയുടെ വളച്ചൊടിച്ച കഥ, ഒരു സാധാരണക്കാരൻ്റെ സത്യാന്വേഷണം’ എന്ന അടിക്കുറിപ്പ് ആണ് പോസ്റ്ററിന് താഴെ അർജുൻ അശോകൻ കുറിച്ചത്.

ചിത്രത്തിന്റെ ട്രൈലെർ വിശേഷങ്ങൾ

അർജുൻ അശോകന്റെ ഇത് വരെ കാണാത്ത lട്ടാണ് ‘ആനന്ദ് ശ്രീബാല’ യിൽ എത്തുന്നത്. 2024 ഒക്ടോബർ 14-ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. ഒരു മിനിറ്റും 42 സെക്കന്റുള്ള ടീസറിൽ കോളേജ് വിദ്യാർത്ഥിനിയുടെ മിസ്സിംഗ്‌ കേസുമായിട്ടാണ് ടീസറിൽ കാണുന്നത്. ആവേശവും ത്രില്ലിങ്ങും ഉൾക്കൊണ്ട്‌ ഈ ടീസർ 24 മണീകൂറിന് മുന്നേ ഏഴ് ലക്ഷത്തിനു മുകളിലുള്ള ആൾക്കാർ ആണ് കണ്ടിരിക്കുന്നത്.

പ്രേക്ഷകരുടെ മനം കവർന്ന നസ്രിയയും ബേസിലും ഒന്നിക്കുന്ന ‘സൂക്ഷ്മദർശിനി’

nazriya and basil joseph new malayalam film

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച കോമ്പോ ജോഡികൾ ആവാൻ ബേസിൽ ജോസഫും നസ്രിയയും. സൂക്ഷ്മദർശിനി എന്ന് പേരുള്ള ഈ സിനിമ ഒരുക്കുന്നത്, ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്റെ രണ്ടാമത്തെ ചിത്രമാണ്. നാല് വർഷത്തെ ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്, അതും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ നായികയായി.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ

സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, ദീപക് പറമ്പോൾ, കോട്ടയം രമേഷ്, മനോഹരി ജോയ്, റിനി ഉദയകുമാർ, ഗോപൻ മങ്ങാട്ട്, മുസ്‌കൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരും സിനിമ ഉൾപ്പെടുന്നു.

ചിത്രത്തിലെ അണിയറ പ്രവർത്തകർ

ഹാപ്പി അവേഴ്‌സ് എൻ്റർടൈൻമെൻ്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന ബാനറിൽ ‘സൂക്ഷ്മദർശിനി’ വിതരണം ചെയ്യുന്നത് ഭാവന സ്റ്റുഡിയോ ആണ്. സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിൻ ടിബി, അതുൽ രാമചന്ദ്രൻ ചേർന്നാണ്. മു.രി യുടെ ഗാനരചനയ്ക്ക് സംഗീതം സംവിധാനം ചെയ്യുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. അമ്പിളി, പാച്ചുവും അത്ഭുതവിളക്കും, സൗദി വെള്ളക്ക തുടങ്ങി ചിത്രങ്ങളുടെ ഛായഗ്രഹൻ ശരൺ വേലായുധൻ ആണ് ‘സൂക്ഷ്മദർശിനി’ യ്ക്ക് ഛായഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: വിനോദ് രവീന്ദ്രൻ, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, ഡിഐ സ്റ്റുഡിയോ: കാവ്യാത്മകം, ഡിഐ കളറിസ്റ്റ്: ശ്രീക് വാരിയർ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർജി വയനാട്, ആക്ഷൻ: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ, ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ: നജീബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ: സുബിൻ ബാബു, അസോസിയേറ്റ് ഛായാഗ്രാഹകൻ: അർജുൻ എസ് ത്രിവേണി, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്.

ചിത്രത്തിനെ കുറിച്ചൊള്ള കൂടുതൽ വിശേഷങ്ങൾ

ജൂലൈ 12ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്, ചടങ്ങിൽ ബേസിൽ ജോസഫ്, നസ്രിയ നസിം, ഭർത്താവും നടനുമായ ഫഹദ് ഫാസിൽ തുടങ്ങി ‘സൂക്ഷ്മദർശിനി’ ടീം അംഗങ്ങളും പങ്കെടുത്തിയിരുന്നു. മെയ്‌ 29ന് ഷൂട്ടിങ് ആരംഭിച്ച് ‘സൂക്ഷ്മദർശിനി’ആഗസ്റ്റ് 7നാണ് ചിത്രീകരണം പൂർത്തികരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

2024 സെപ്റ്റംബർ 14-നായിരുന്നു ‘സൂക്ഷ്മദർശിനി’ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. മോഷൻ പോസ്റ്ററിൽ രാത്രിയിൽ ഉടുമ്പിനെ പിടിച്ച് നിൽക്കുന്ന ബേസിനെയും, മഗ്നിഫയിങ് ഗ്ലാസിലൂടെ നോക്കുന്ന നസ്രിയയെയാണ് കാണുന്നത്. എന്നിരുന്നാലും പ്രേക്ഷകർക്ക്‌ ഏറെ പ്രിയപെട്ട് നായകനും നായികയും ഒന്നിച്ച ‘സൂക്ഷ്മദർശിനി’ കാണാൻ ആവേശത്തിലാണ് ആരാധകർ.

അണിയറയിൽ ഒരുങ്ങുന്നത് സോണി ലീവ്ന്റെ ആദ്യ മലയാളം വെബ് സീരീസ്

Sony liv Announced their first malayalam film

ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആദ്യത്തെ മലയാളം വെബ് സീരീസായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന സീരീസാണ് ‘ജയ് മഹേന്ദ്രൻ’. ഹസ്യത്മനക രാഷ്ട്രീയ എന്റർടൈൻമെന്റിൽ ഒരുങ്ങുന്ന ‘ജയ് മഹേന്ദ്രൻ’ എഴുത്തുകാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ രാഹുൽ റിജി നായർ നേതൃത്വം നൽകി ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. താലൂക്ക് ഓഫീസിലെ സർക്കാർ ജീവനക്കാരനായ മഹേന്ദ്രന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് വെബ് സീരീസ്. മഹേന്ദ്രൻ എന്ന കഥാപാത്രമായി എത്തുന്ന സൈജു കുറുപ്പിന്റെ പുതിയ വെബ് സീരീസ് അരങ്ങേറ്റം കൂടിയാണ് ‘ജയ് മഹേന്ദ്രൻ’.

പ്രധാന വേഷത്തിൽ എത്തുന്നവർ

സൈജു കുറുപ്പ്, സുഹാസിനി മനിരറ്റ്ണം, രാഹുൽ റിജി നായർ, മിയ, സുരേഷ് കൃഷ്ണ, ജോൺ ആന്റണി, വിഷ്ണു ഗോവിന്ദൻ, മണിയാൻ പിള്ള രാജു, സിദ്ധാർത്ത ശിവ, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി സസി, പോളി വത്സൻ, രഞ്ജിത് ഷേക്കർ എന്നിവർ ആണ് അഭിനയിക്കുന്നത്.

അണിയറ പ്രവർത്തകർ

പ്രശാന്ത് രവീന്ദ്രൻ ആണ് ‘ജയ് മഹേന്ദ്രൻ’ വെബ് സീരീസിന് ഛായഗ്രഹണം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും, സംഗീതം സിദ്ധാർത്ഥ പ്രദീപും കൈകാര്യം ചെയ്യുന്നു.
സൗണ്ട് ഡിസൈനും മിക്സും: വിഷ്ണു പി.സി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: രതീഷ് പുൽപള്ളി, പ്രൊഡക്ഷൻ ഡിസൈൻ: പ്രതാപൻ രവീന്ദ്രൻ.

ചിത്രത്തെ കുറിച്ച കൂടുതൽ അറിയാൻ

20 ഏപ്രിൽ 2023 തുടക്കം കുറിച്ച ‘ജയ് മഹേദ്രൻ’ വെബ് സീരീസ് കുറെ പേരുടെ കഠിനാധ്വാനത്തിന് ശേഷം 17 ജൂൺ 2023 ആയിരുന്നു വെബ് സീരീസിന്റെ ചിത്രീകരണം പൂർത്തികരിച്ചത്. 2024 സെപ്റ്റംബർ 27-നാണ് ഒരു മിനിറ്റും 55 സെക്കന്റും ദൈർഘ്യമേറിയ ‘ജയ് മഹേദ്രൻ’ ട്രൈലെർ പുറത്തിറങ്ങിയത്. ഒരു സാധാരണ സർക്കാർ ഉദ്യഗസ്ഥനന്റെ ഓഫീസിൽ നടക്കുന്ന ചില സംഭവവികാസങ്ങളും അതിനുള്ള പരിഹാരവും ആണ് ട്രൈലെറിൽ കാണുന്നത്. എല്ലാ മലയാളികൾക്കും ഭയങ്കര റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ത്രെഡ് ആണ് കഥ സംസാരിക്കുന്നത് എന്ന് ട്രൈലെറിൽ നിന്ന് വ്യക്തമാണ്.

യഥാർത്ഥ ഡെപ്യൂട്ടി ഓഫീസറിന്റെ കഥയാണോ, മറുപടിയുമായി ശ്രീകാന്ത് മോഹൻ

‘ഒരു ഡെപ്യൂട്ടി തഹസിൽദാറിന്റെ കഥയല്ല പറയുന്നത്, കാരണം നമ്മൾ മലയാള സിനിമയിൽ ഇതുവരെ കണ്ടുവന്നിരിക്കുന്ന എല്ലാം ഗവൺമെൻറ് ഓഫീസേഴ്‌സ് അല്ലെങ്കിൽ പോലീസുകാർ ഇവr കറക്റ്റ് ആയിരിക്കും അല്ലെങ്കിൽ ഇവർ കൈക്കൂലി മേടിക്കുന്നവർ ആയിരിക്കും എന്നുള്ള രീതിയിലാണ്. ഒരു ഫോൾഡർ ആക്കി വെച്ചിരിക്കുകയാണ് എല്ലാവരെയും പക്ഷേ ഇത് അങ്ങനെയല്ല. ഇത് നമ്മുടെ കുറെ ഗവൺമെൻറിന്റെ ഗൈഡ്ലൈൻസ് കൊണ്ട് നമ്മുടെ ഓഫീസേഴ്സ‌ിന്റെ കൈ കെട്ടിയിരിക്കുന്ന അവസ്ഥയാണ്.

അവർക്ക് പല കാര്യങ്ങളും അവർക്ക് ഫ്രീ ആയിട്ട് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റണമെന്നില്ല. അവർക്ക് കുറെ ഗൈഡഡ്ലൈൻസ് ഫോളോ ചെയ്യണം, അപ്പോൾ അങ്ങനെ സംഭവിക്കുമ്പോൾ അവർ ചെയ്യേണ്ടി വരുന്ന കുറച്ചു കാര്യങ്ങളാണ് അത് കറപ്ഷൻ എന്ന് വിളിക്കാൻ പറ്റുമോ എന്ന് അറിയില്ല. സിസ്റ്റം മൂവ് ചെയ്യാൻ വേണ്ടി കാര്യങ്ങൾ നടക്കാൻ വേണ്ടി അവർ ചെയ്യുന്ന കുറച്ചു കാര്യങ്ങളാണ് ‘ജയ് മഹേദ്രൻ’ സിനിമയിൽ’.

‘ഡെപ്യൂട്ടി തഹസിൽദാരായ മഹേന്ദ്രൻ എന്ന് പറഞ്ഞ കഥാപാത്രത്തെയാണ് സൈജു ചേട്ടൻ ചെയ്തിരിക്കുന്നത്. അയാൾ കുറച്ച് പൊളിറ്റിക്സ് ആയിട്ട് കണക്ഷൻ ഉള്ള ഒരാളാണ്. അയാൾക്ക് ചെറിയ കണ്ണിങ് നേച്ചറിൽ അയാളുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ മാനിപുലേഷനും എല്ലാം ചെയ്യാൻ പറ്റുന്ന ഒരാളാണ്. അയാളുടെ കൂടെ പോകുന്ന ഒരു സീരീസ് ആണിത് എന്ന് സംവിധായകൻ ശ്രീകാന്ത് മോഹൻ പറഞ്ഞിരുന്നു.

സുഹാസിനിയെ പോലൊരു ലെജൻഡറി ആക്ട്രസിനെ ഇതിലേക്ക് വരും എന്ന് പ്രതിക്ഷയില്ലാർന്നു, പക്ഷെ സുഹാസിനി മാമിനെ പോലെ ആക്ടർ ഈ കഥയ്ക്ക് വേണമായിരുന്നു, മറുപടിയുമായി ശ്രീകാന്ത് മോഹൻ

‘ഈ കഥയിൽ സുഹാസിനി മാം ചെയ്ത‌ ക്യാരക്‌ടർ പൊസിഷനിൽ ഒരു സ്ട്രോങ്ങായ വുമൻ ഇമേജ് ഉള്ള ഒരു ആർട്ടിസ്റ്റ് വേണമായിരുന്നു. നമ്മൾ പല ഓപ്ഷൻസും ആലോചിച്ചിരുന്നു, അവസാനം സൈജു ചേട്ടൻ ചെയ്യുന്ന ഡെപ്യൂട്ടിയ്ക്ക്‌ എതിരെ വരുന്ന ഒരു ക്യാരക്ടർ എന്ന് പറഞ്ഞാൽ ഒരു ആന്റഗണിസ്റ്റ് എന്നുള്ള രീതിയിലല്ല. ഐഡിയോളജിക്കലി ഇവർ തമ്മിൽ ഡിഫറെൻസ് ഉണ്ട്. മഹേന്ദ്രൻ പറയുന്ന കാര്യങ്ങൾ നടക്കാൻ വേണ്ടി ഇവിടെയും തിരുമറി നടത്താം. എന്നാൽ തഹസിൽദാർ സ്ട്രിക്റ്റ് ആണ്, അതുകൊണ്ട് സ്ട്രോങ്ങ് വുമൺ ഇമേജ് ഉള്ള ഒരു ആർട്ടിസ്റ്റ് വേണം. അത് നമുക്ക് ഏറ്റവും ബെസ്റ്റ് ആയിട്ട് തോന്നിയത് സുഹാസിനി മാം ആയിരുന്നു’.

‘ഒട്ടും പ്രതീക്ഷയും ഇല്ലായിരുന്നു മാം വന്ന് ചെയ്യും എന്ന്. അവസാനം നമ്പർ എടുത്തു നമ്മൾ കോൺടാക്ട് ചെയ്തു നോക്കി. ഞങ്ങൾ ചെന്നൈയ്ക്ക് വരാം എന്ന് പറഞ്ഞപ്പോൾ ‘ വേണ്ട സൂം കോൾ ചെയ്ത് കേൾക്കാം എന്ന് പറഞ്ഞു’. ഒരു 10, 20 മിനിറ്റിൽ കഥ രാഹുലേട്ടൻ നറേറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ മാമിൻ്റെ ഫസ്റ്റ് റിയാക്ഷൻ ‘ഇങ്ങനെ ഒരു സാധനം മലയാളത്തിൽ വന്നിട്ട് കുറച്ചു നാളായി അല്ലേ, നമ്മൾ പണ്ടൊക്കെ ഇങ്ങനത്തെ സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇങ്ങനത്തെ സിനിമകൾ വരുന്നില്ല അല്ലേ നമുക്കിത് ചെയ്യാം എനിക്ക് ഇൻട്രെസ്റ്റിംഗ് ആണ് എന്നൊക്കെ പറഞ്ഞു’ അങ്ങനെ പിന്നെ മാമിന്റെ സീൻസ് മാത്രം നമ്മൾ ട്രാൻസ്ലേറ്റ് ചെയ്‌തിട്ട് ആണ് അയച്ചു കൊടുത്തത്’.

‘ പക്ഷെ സോണി ലീവ് എന്നൊരു ബ്രാൻഡ് ഉണ്ടായിരുന്നത് കൊണ്ട് നമുക്കൊരു ചെറിയ കോൺഫിഡൻസ് ഉണ്ട്. കഥ ആരോടും പോയി പറയാം സോണി ലിവിന് വേണ്ടിയാണ്. മലയാളത്തിൽ ആദ്യമായിട്ട് ചെയ്യുന്ന വെബ് സീരീസ് ആണ് എന്നൊക്കെ. പക്ഷെ സുഹാസിനി മാമിനെ പോലെ ഒരു ആർട്ടിസ്റ്റ് വരേണ്ട ഒരു ആവശ്യം കഥയ്ക്ക് ഉണ്ടായിരുന്നു. കാരണം അത് അത്ര ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ് ‘എന്ന് ശ്രീകാന്ത് മോഹൻ കൂട്ടിചേർത്തു.

ചിത്രം എന്നാണ് റിലീസ് ചെയ്യുന്നത്

ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിൽ ആദ്യമായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മലയാളം വെബ് സീരീസ് കൂടിയായ ‘ജയ് മഹേന്ദ്രൻ’ ഒക്ടോബർ 11 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കുന്നതാണ്. മലയാളം, കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നി ഭാഷയിലും ‘ജയ് മഹേദ്രൻ’ വെബ് സീരീസ് കാണാവുന്നതാണ്. ആദ്യം ഫെബ്രുവരി 9 മുതൽ ജയ് മഹേന്ദ്രൻ സ്ട്രീമിംഗ് ആരംഭിക്കും എന്ന് റിപ്പോർട്ട് വന്നെങ്കിലും ചില കാരണങ്ങളാൽ വൈകും എന്ന് പ്രഖ്യാപിച്ചിരുന്നു.

രണ്ട് പ്രതിഭകളുടെ ഫൺ പാക്കഡ് ഫാമിലി എന്റർടൈൻമെന്റ് ‘തെക്ക് വടുക്ക്’

ഇക്കാലത്ത് സിനിമയുടെ കഥയെക്കാൾ കൂടുതൽ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് സിനിമയുടെ ടൈറ്റിൽ പേരാണ്. ഇത് വരെ കേൾക്കാത്ത പേര്, അത് കൊണ്ട് തന്നെ ഒരു സിനിമയെ ടൈറ്റിൽ പേര് കൊണ്ട് തന്നെ വിലയിരുത്തുന്ന കാലമായി മാറുന്നു. അത്തരത്തിൽ ഒരു കൗതുകം ഉണർത്തുന്ന പേര് ആണ് ‘തെക്ക് വടുക്ക്’. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘തെക്ക് വടുക്ക്’ പ്രേം ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്, രണ്ട് വ്യക്തിക്കിടയിൽ അസ്വാഭാവിക ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം എന്ന് നിർമ്മാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു.

അഭിനയതക്കൾ

വിനായകൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി രണ്ട് കോമഡി സ്റ്റാറുകൾ ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടുക്ക്’ൽ വിനീത് വിശ്വ, മെറിൻ, മെൽവിൻ ജി ബാബു , ഷമീർ ഖാൻ , ശീതൾ ജോസഫ്, സ്നേഹ വിജേഷ്, അനിഷ്മ അനിൽകുമാർ തുടങ്ങി അഞ്ച് സോഷ്യൽ മിഡിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നണ്ട്. റിട്ടേഡ് കെ എസ് ഇ ബി എഞ്ചിനീയർ മാധവൻ എന്ന കഥാപാത്രമായിട്ട് വിനായകനും, അരി മില്ല് ഉടമ ശങ്കുണി ആയിട്ട് സുരാജ് വെഞ്ഞാറമൂടും സിനിമയിൽ എത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇവരെല്ലാം ആയിരുന്നോ ഇതിന്റെ അണിയറ പ്രവർത്തകർ

ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ പ്രശസ്ത സിനിമകൾക്ക് തിരക്കഥ എഴുതിയ എസ്.ഹരീഷ് ‘രാത്രി കാവൽ’ എന്ന കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘തെക്ക് വടുക്ക്’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജന ടോക്കീസിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച ചിത്രം ആടുജീവിതം, പ്രേമലു, തലവൻ തുടങ്ങി ഒട്ടേറെ നിരവധി സിനിമ വിതരണം ഏറ്റെടുത്ത പിഎച്ച്എഫ് ഫിലിസ് ആണ് ‘തെക്ക് വടുക്ക് ‘ വിതരണം ചെയ്യുന്നത്.

സംഗീതം ഒരുക്കുന്നത് സാം സിഎസ് ആണ്, ഡിഒപി: സുരേഷ് രാജൻ, എഡിങ്ങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസ് ആണ്, പ്രൊഡക്ഷൻ ഡിസൈൻ: രഖിൽ വി, ഗാനരചന: ലക്ഷ്മി ശ്രീകുമാർ, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, വസ്ത്രാലങ്കാരം: ആയിഷ ഷഫീർ സെയ്ത്, മേക്കപ്പ്: അമൽ ചന്ദ്ര, ആക്ഷൻ: മാഫിയ ശശി, നൃത്തസംവിധാനം: പ്രസന്ന മാസ്റ്റർ, വരുൺ പ്രദീപ്, അസോസിയേറ്റ് ഡയറക്ടർമാർ: അനിൽ സേവ്യർ, ജസീന്തർ റോക്ക്ഫെല്ലർ, അസോസിയേറ്റ് ഛായാഗ്രാഹകൻ: മിറാഷ് കെ.ടി. എന്നിവർ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

സിനിമ വിശേഷങ്ങൾ

ഈ വർഷം ഫെബ്രുവരി 12 ന് ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ പാലക്കാട് വെച് തുടങ്ങുകയും, ചിത്രത്തിന്റെ ഷൂട്ടിംഗ് അന്ന് തന്നെ തുടക്കം കുറിച്ചു, മെയ്‌ 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തുകരിച്ചു. പിന്നാലെയാണ് ആദ്യ ആമുഖ ടീസർ പുറത്തിറങ്ങുന്നത്, ഇരുവരും മധ്യവയസ്‌ക ലുക്കിൽ വിനായകൻ തെക്കോട്ടും സുരാജ് വെഞ്ഞാറമൂട് വടക്കോട്ടും തിരിയുന്ന ടീസർ ആണ് ഇറക്കിയിരിക്കുന്നത്.

ഏകദേശം അണിയറ പ്രവർത്തകർ ആദ്യ ആമുഖ ടീസർ കൂടാതെ മൂന്ന് ആമുഖ ടീസർ പുറത്തിറക്കിട്ടുണ്ട്, മൂന്നും വ്യത്യസ്ത ആമുഖ ടീസർ കണ്ട പ്രേക്ഷകർക്ക് ഒരു കിടിലൻ തിയേറ്റർ അനുഭവം നൽകാൻ ‘തെക്ക് വടുക്ക്’ സിനിമയ്ക്ക് കഴിയും എന്ന് ഉറപ്പിക്കാം. ആഗസ്റ്റ് 10ന് ആദ്യ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് ഇറങ്ങിയത്. വിനായകൻ മഞ്ഞ കോട്ടും പാന്റും കൈയിൽ ജീറ്റാരും, സുരാജ് വെഞ്ഞാറമൂട് മുണ്ടും നീല ഷർട്ടും ധരിച്ച് ഡിസ്കോയിൽ ആണ് പോസ്റ്റർ ഇറക്കിയത്.

സെപ്റ്റംബർ 11 നാണ് ‘തെക്ക് വടുക്ക് ‘ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഇറക്കിയത്. രണ്ട് കോമഡി തമ്പുരാക്കന്മാരുടെ കിടിലൻ പെർഫോമൻസ് തന്നെ ഈ സിനിമയിൽ എന്ന് ട്രൈലെറിൽ നിന്ന് വ്യക്തമാണ്. പണ്ട് എങ്ങാണ്ടും തുടങ്ങിയ മാധവന്റെയും ശങ്കുണിയുടെയും വൈരാഗ്യത്തിന്റെ കഥയാണ് ട്രൈലെറിൽ കാണാൻ സാധിച്ചത്. എന്നിരുന്നാലും ഇരുവരുടെയും കോമഡി കാണാൻ പ്രേക്ഷകർ ഇപ്പോഴേ കാത്തിരിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഒരൊറ്റ ഷെഡ്യൂളിൽ അവസാനിപ്പിച്ച് 2024 ആഗസ്റ്റ് റിലീസ് ചെയ്യാനിരുന്ന ‘തെക്ക് വടുക്ക് ‘ സെപ്റ്റംബർ 20ന് റിലീസ് ചെയ്യും എന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ റിലീസ് തിയതി മാറ്റി വെക്കുകയും ഓഗസ്റ്റ് 4-ന് കേരത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്.

സ്ക്രിപ്റ്റിൽ പൂർണ്ണ തൃപ്താനാണ് ; മമ്മൂട്ടി

കാലം മാറുന്നതിന് അനുസരിച്ച്, പുതുമുഖ സംവിധായാകരോടൊപ്പം പരീക്ഷണങ്ങൾ നടത്താൻ താല്പര്യമുള്ള നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ബസൂക്ക ചിത്രം, ഡീനോ ഡെന്നിസ് ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ്. മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന ഗെയിം ത്രില്ലർ എന്ന പ്രത്യേകത കൊണ്ട് ആകാംഷയോടെയാണ് മമ്മൂക്കയുടെ ഫാൻസ്‌ മാത്രമല്ല ഓരോ സിനിമാ പ്രേമിയും ചിത്രത്തിനായി കാത്തിരിക്കുന്നത്.

സ്ക്രിപ്റ്റിൽ പൂർണ്ണ തൃപ്താനാണ് എന്നും പുതിയ കാലഘട്ടത്തിലെ സിനിമ പ്രേമികൾക്ക് ഇണങ്ങി ചേരുന്ന കഥയാണ് ബസൂക്ക എന്ന് മമ്മൂട്ടി ബസൂക്കയെ കുറിച്ച് ഒരു ആഭിമുഖത്തിൽ സംസാരിച്ചിരുന്നു.

അഭിനയതക്കൾ

മമ്മൂക്കയെ കൂടാതെ തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്, ഒരു നെഗറ്റീവ് ഷെയ്‌ഡിലുള്ള ഒരു കഥാപാത്രമായിട്ടാണ് ഗൗതം മേനോൻ എത്താൻ പോകുന്നത് എന്ന് റിപ്പോർട്ടുണ്ട്, എങ്കിൽ പോലും ചിത്രം പുറത്തു ഇറങ്ങിയാൽ ആണ് പൂർണമായാ വിവരങ്ങൾ ലഭിക്കുക ഒള്ളു. ഷൈൻ ടോം ചാക്കോ, ഐശ്വര്യ മേനോൻ, തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരങ്ങുന്നത്.

അണിയറ പ്രവർത്തകർ

വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൽവിൻ കുര്യാക്കോസ്, ജിനു വി അബ്രഹം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ റോഷാക്കിന് ഛായഗ്രഹണം നിർവഹിച്ച നിമിഷ് രവിയാണ് ബസൂക്കയുടെ ഛായഗ്രഹണം ഒരുക്കിയിരിക്കുന്നത്. അതേസമയം റോഷക്കിലെ മ്യൂസിക് ഡയറക്ടറായ മിഥുൻ മുകുന്ദൻ തന്നെയാണ് ഈ ഒരു ചിത്രത്തിലും മ്യൂസിക് കൈകാര്യം ചെയ്യുന്നത്.

ചിത്രീകരണത്തിന്റെ ആരംഭം

2023 മെയ്‌ 12 കൊച്ചിയിൽ നടത്തിയ പൂജയിൽ കലൂർ ഡെന്നിസ് ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്, പൂജയ്ക്ക് പിന്നാലെ ഏകദേശം 90 ദിവസത്തേക്കാണ് ബസൂക്കയുടെ ഷൂട്ടിംഗ് എറണാകുളം, ബാംഗ്ലൂർ, പാലക്കാട്‌ തുടങ്ങിയ ഇടങ്ങളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നത്.

8 ഏപ്രിൽ 2023 ആയിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്ത് ഇറങ്ങിയത്, മെഗാസ്റ്റാർ മമ്മൂക്കയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രത്തിൻ്റെ പോസ്റ്റർ അനാച്ഛാദനം ചെയ്ത് ‘മമ്മൂട്ടി സാർ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ വളരെ ആവേശത്തിലാണ് എന്നും. എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ ഗൗതംവാസുദേവമേനോൻ സാറെ സംവിധാനം ചെയ്യുന്നതിൽ വളരെ ത്രില്ലിലാണ്’ എന്ന് ഡീനോ ഡെനിസ് കുറിച്ചിരുന്നു.

ഓണത്തിന് ഒരു ഒന്നൊന്നര ഇടി പടവുമായി ആന്റണി വർഗീസിന്റെ ‘കൊണ്ടൽ’

അടി വീക്നസ് ആക്കിയ യുവതാരം ആന്റണി വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘കൊണ്ടൽ’. ‘ആർഡിഎക്സ്’ ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിൽ വീക്കെൻഡ് ബ്ലോക്കിബുസ്റ്ററിന്റെ നിർമ്മാണത്തിൽ നവാഗതനായ അജിത് മമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയിൽ അടിയിലൂടെ യുവത്വങ്ങളുടെ മനസ്സിൽ കുടിയേറിയ അടിയുടെ താരരാജാവ് ആണ് ആന്റണി വർഗീസ്. താരത്തിന്റെ സിനിമ വാർത്തകൾ വരുമ്പോൾ ഏറെ കുറെ ശ്രദ്ധയമാക്കുന്നത് അടിയാണ്.

കൊണ്ടൽ സിനിമയിലെ താരങ്ങൾ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ പ്രധാന കഥാപാത്രം ആയി എത്തുന്നുണ്ട് കൂടാതെ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠ രാജൻ, പ്രമോദ് വെളിയനാട്, പ്രതിഭ, ഗൗതമി നായർ, ഉഷ, ജയ കുറുപ്പ്, ശരത് സഭ, സിറാജ്, രാഹുൽ രാജഗോപാൽ എന്നിവരും വേഷമിടുന്നു.

അണിയറ പ്രവർത്തകർ

അജിത് മമ്പള്ളിയും റോയ്‌ലിൻ റോബർട്ട്‌, സതീഷ് തൊണ്ണക്കൽ തുടങ്ങിയവർ ചേർന്നാണ് ‘കൊണ്ടൽ ‘ സിനിമയ്ക്ക് രചന ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സംഗീതവും പശ്ചാത്തല സ്‌കോറും കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ സാം സി. എസ് ഒപ്പം ഒനാസിസ് മോഹൻ ആണ് സംഗീത നിർമ്മിക്കുന്നത്. ശ്രീജിത്ത്‌ സാരങ് ആണ് സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈൻ: സെഡിൻ പോൾ, കെവിൻ പോൾ, ആക്ഷൻ ഡയറക്ടർ : വിക്രം മോർ, കലൈ കിംഗ്സൺ, തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, സൗണ്ട് മിക്‌സ് :അരവിന്ദ് മേനോൻ, കലാസംവിധായകൻ: അരുൺ കൃഷ്ണ, മേക്കപ്പ്: അമൽ കുമാർ, നൃത്തസംവിധാനം: ബാബ ഭാസ്കർ, റിഷ്ദാൻ അബ്ദുൾ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, വരികൾ: വിനായക് ശശികുമാർ, മഞ്ജിത്,

ചിത്രീകരണ വിശേഷങ്ങൾ

2023 സെപ്റ്റംബർ 11-ന് ഇടപ്പള്ളിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടത്തിയ പൂജ ചടങ്ങിൽ അനശ്വര രാജൻ, പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മിതാവും ആയ സുപ്രിയ മേനോനും ചടങ്ങിൽ പങ്കു ചേർന്നിരുന്നു. നീണ്ട 96 ദിവസം ഉൾക്കടലിൽ ഷൂട്ട്‌ ചെയ്ത ‘കൊണ്ടൽ’ പേപ്പെയുടെ സിനിമ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തിന് വേണ്ടി 100 അടി വലുപ്പമുള്ള കപ്പലും, 20 അടി നീളമുള്ള ഒരു സ്രാവിനെയും ചിത്രീകരണത്തിനായി തയ്യാറാക്കിരുന്നു. 2024 ഏപ്രിൽ 8-ൽ ചിത്രീകരണം പൂർത്തീകരിച്ച ‘കൊണ്ടൽ’ ജൂൺ 29-നാണ് ടൈറ്റിൽ പോസ്റ്റർ അന്നൗൺസ്മെന്റ് ചെയ്തത്. കടലിൽ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായിട്ടാണ് പേപ്പെയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഞ്ചു തെങ്ങ് അവിടുത്തെ ആൾക്കാരുടെ സംഘർഷവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണോ? മറുപടിയുമായി ആന്റണി വർഗീസ്.

അങ്ങനത്തെ കഥകളൊക്കെ എന്തായാലും ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ടാവും, ഇതൊക്കെ കടലിൽ നടക്കുന്ന കഥകൾ തന്നെയാണ് പക്ഷെ അതിനെപ്പറ്റി നമുക്ക് കൂടുതൽ പറയാൻ പറ്റില്ല. അങ്ങനെ ആണേൽ പിന്നെ സിനിമ കാണേണ്ട കാര്യമില്ലല്ലോ അതുകൊണ്ട് അതിനെപ്പറ്റി അധികം പറയാനില്ല. ഇതൊരു ഫാമിലി ഇമോഷൻ, ആക്ഷൻ, റിവഞ്ച്, ഫ്രണ്ട്ഷിപ്പ് ഇത് എല്ലാം കോർത്തിണക്കി കൊണ്ട് ഉള്ള ഒരു ചിത്രം ആണ് ‘കൊണ്ടൽ’, എന്നാണ് ആന്റണി വർഗീസ് നൽകിയ മറുപടി.

‘കൊണ്ടൽ’ ന്റെ എൺപത് ശതമാനം ഷൂട്ട് നടന്നേക്കുന്നത് കടലിൽ വച്ചാണ്, അതിനുവേണ്ടി ഫിസിക്കലി കുറച്ച് തടി കുറച്ചായിരുന്നു ഏകദേശം തൊണ്ണൂറ്റി ആറു കിലോ ഉള്ളപ്പോൾ ആണ് ‘ആർഡിഎക്സ് ഒക്കെ ചെയ്തിരുന്നത്. അതിൽ നിന്ന് എൺപത് കിലോ ആയി കുറച്ചപ്പോൾ, പടം തീരുന്നതിനു മുൻപ് എൺപത്തി ഒൻപത് കിലോ കൂടി. കാരണം അഞ്ചാറു മാസത്തെ ഒരു പ്രോസസ്സ് കൊണ്ട് കുറഞ്ഞു പിന്നെ പിന്നെ അങ്ങോട്ട് കയറി, ഷൂട്ടിംഗ് സമയത്തുള്ള കടൽ ചുരുക്ക്, ആദ്യത്തെ ഒരു അഞ്ചു ദിവസം ഭയങ്കര പാടായിരുന്നു എന്ന് സിനിമയ്ക്ക് വേണ്ടി പ്രിപ്പറേഷൻസ് പരിപാടികളെ കുറിച്ച് ആന്റണി പേപ്പെ കൂട്ടിചേർത്തു.

ചിത്രം പ്രദർശനം ആരംഭിക്കുന്നത്

കടലിന്റെ പശ്ചാതലത്തിൽ ഒരുങ്ങുന്ന ‘കൊണ്ടൽ’ ന്റെ ഒഫീഷ്യൽ ടീസർ ആഗസ്റ്റ് 25-നാണ് ഇറങ്ങിയത്. ‘ആർഡിഎക്സ്’ ചിത്രത്തെ പോലെ ‘കൊണ്ടൽ’ ആന്റണി പേപ്പെയുടെ മികച്ച ആക്ഷൻ മാസ്റ്റർപീസ് ആണെന്ന് ടീസറിൽ വാഗ്ധനം ചെയ്യുന്നു. ഇക്കഴിഞ്ഞ ഓണത്തിന് ഉണ്ടായ ഓണതല്ലിന്റെ ഓളം ഇത് വരെ മാറിയിട്ടില്ല, ദേ അപ്പോഴെക്കും അടുത്ത ഓണത്തല്ലിനായി ‘കൊണ്ടൽ’ ഈ ഓണത്തിന് സെപ്റ്റംബർ ഒന്നിന്ന് തിയറ്ററിൽ പ്രദർശനത്തിന് എത്തുന്നതായിരിക്കും.

അച്ഛന്റെ പാത പിന്തുടർന്ന് മകൻ, ആദ്യ സംവിധാനത്തിൽ ഒരുകുന്നത് ഒരു ത്രില്ലർ

സംവിധായകൻ

മലയാള സിനിമയിലെ മുൻ സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ ആയ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആനന്ദ് ശ്രീബാല. നടനും തിരക്കഥാക്യത്തും ആയ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2007-ൽ അച്ഛൻ വിനയൻ സംവിധാനം ചെയ്ത ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്‌ണു വിനയ് ആണ്.

അഭിനയതാകൾ

അർജുൻ അശോകൻ, അപർണ ദാസ്, സംഗീത, സൈജു കുറുപ്പ്, ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, ധ്യാന് ശ്രീനിവാസൻ, അജു വർഗീസ്, മാളവിക മനോജ്‌, ആശ ശരത്, മനോജ്‌ കെ.യു എന്നിവർ ആണ് പ്രധാനമായിട്ടും ചിത്രത്തിൽ അഭിനയിക്കുന്നത്.

അണിയറ പ്രവർത്തകർ

കാവ്യ ഫിലിം കമ്പനിയും, ആൻ മെഗാ മീഡിയ ബാനറിൽ മാളികപ്പുറം സിനിമയ്ക്ക് ശേഷം പ്രിയ വേണു, നീത എന്നിവർ വീണ്ടും നിർമ്മിക്കുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’.

മാളികപ്പുറം, പത്താം വളവ്, നൈറ്റ്‌ ഡ്രൈവ്, കഡവർ തുടങ്ങി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അഭിലാഷ് പിള്ളായ് ആണ് ‘ആനന്ദ് ശ്രീബാല’യ്ക്കും കഥ എഴുതിയിട്ടിക്കുന്നത്.ഛായഗ്രഹണം: വിഷ്ണു നാരായണൻ,
എഡിർ : കിരൺ ദാസ്,

ചിത്രത്തിന്റെ മറ്റു വിശേഷങ്ങൾ

ഈ വർഷം ഫെബ്രുവരി 12-ന് ആണ് ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ വിഷ്‌ണു വിനയ് അന്നൗൻസ്മെന്റ് ചെയ്തത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടത്തിയ പൂജയിൽ അർജുൻ അശോകനും അപർണ ദാസുമാണ് ക്ലാപ് അടിച്ച് ചിത്രത്തിന് തുടക്കം കുറിച്ചത്. സാധാരണ ഒരു പോസ്റ്റർ ഇറക്കുന്നതിന് പകരം ‘ആനന്ദ് ശ്രീബാല’ സിനിമയിൽ അന്യായ ക്വാളിറ്റിയിൽ അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജൂൺ 12-ന് പോസ്റ്ററുകൾ അനാച്ഛാദനം ചെയ്തത്. ‘നിഗൂഢതയുടെ വളച്ചൊടിച്ച കഥ, ഒരു സാധാരണക്കാരൻ്റെ സത്യാന്വേഷണം’ എന്ന അടിക്കുറിപ്പ് ആണ് പോസ്റ്ററിന് താഴെ അർജുൻ അശോകൻ കുറിച്ചത്.

ഗുഡ്‌വിൽ എന്റർടൈൻമെന്റെ 26-ആമത്തെ സിനിമ ‘കിഷ്കിന്ധാ കാണ്ഡം’ ഓണത്തിന് എത്തുന്നു

‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലിയെ നായകനാക്കി കൊണ്ട് രണ്ടാം തവണ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ അപർണ ബാലമുരളിയാണ് നായിക ആയി എത്തുന്നത്. ‘ബി. ടെക്’, ‘സൺ‌ഡേ ഹോളിഡേ’ തുടങ്ങി രണ്ട് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’.

അഭിനയതക്കൾ

ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ വിജയരാഘവൻ, ജഗദീഷ്, ബിലാസ് ചന്ദ്രഹാസൻ, മേജർ രവി, അശോകൻ, നിഷാൻ, വൈഷ്ണ‌വി രാജ്, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിനെ കുറിച് കൂടുതൽ അറിയുവാൻ

2022 സെപ്റ്റംബർ 7-ആയിരുന്നു ‘ബുദ്ധിയുള്ള മൂന്ന് കുരങ്ങുകളുടെ കഥ’ എന്ന ടാഗ് ലൈനോടു കൂടി ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്ത് ഇറക്കിയത്. ഒരു മരത്തിന്റെ ചുവട്ടിൽ റേഡിയോ പിടിച്ച് ഇരിക്കുന്ന കുരങ്ങനെയാണ് പോസ്റ്ററിൽ കാണുന്നത്. വളരെ കൗതുകം ഉണർത്തുന്ന തരത്തിൽ ആണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തു ഇറക്കിയത്.

പത്ത് മാസങ്ങൾക്ക് ശേഷം 2023 ജൂലൈ 1-ന് ഒളപ്പമണ്ണ മനയിൽ ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ പൂജ ചടങ്ങ് പരിപാടി നടത്തിയിരുന്നു. ‘അതിശയൻ’ലൂടെ ബാലതാരമായി എത്തിയ നടൻ രാമുവിന്റെ മകൻ ദേവദാസ് ആയിരുന്നു ‘കിഷ്കിന്ധാ കാണ്ഡം’ ത്തിന്റെ ക്ലാപ് നിർവഹിത്.

‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്തും ഞാനും ഒരുമിച്ച് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ‘ കക്ഷി അമ്മിണിപ്പിള്ള’ മികച്ച സിനിമയാണ്, റിലീസ് ആയി കഴിഞ്ഞ് ടിവിയിൽ വന്നതിന് ശേഷവും ഒത്തിരി പേർ ചിത്രം വളരെ മനോഹര ആയിട്ടുണ്ട് എന്ന് തന്നെ വിളിച്ചു പറഞ്ഞിരുന്നു. സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ റീൽസ് ആയിട്ടും വീഡിയോ ആയിട്ടും ട്രെൻഡിങ് ആയി പിന്നീട് സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഞങ്ങൾ രണ്ടാമത്തത് ചെയ്യാൻ ഒരുങ്ങുന്ന ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയ്ക്ക് അങ്ങനെ ഒരു അവസ്ഥ വരരുത്. നല്ല സിനിമ ചെയ്യുക ആണെങ്കിൽ അത് വലിയ രീതിയിൽ എത്തണമെന്ന് ആഗ്രഹം ഉള്ളത് കൊണ്ട് ഇത്രയും വലിയ ഗ്യാപിന് ശേഷം ആണ് ഞങ്ങൾ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഈ അടുത്ത് ചെയ്തിട്ടുള്ള സിനിമ വച്ച് നോക്കുമ്പോൾ കൂടുതൽ ആവേശം തന്ന സ്ക്രീൻ പ്ലേ ആണ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിൽ ഉള്ളത്’ എന്ന് ആസിഫ് അലി പൂജ ചടങ്ങിൽ പറയുക ഉണ്ടായി.

അണിയറ പ്രവർത്തകർ

ഗുഡ്‌വിൽ എന്റർടൈൻമെന്റ് റിലീസ് ചെയ്യുന്ന 26-ആമത്തെ സിനിമയായ ‘കിഷ്കിന്ധാ കാണ്ഡം’ നിർമ്മിക്കുന്നത് ജോബി ജോർജ്ജ് ആണ്. ആസിഫ് അലിയുടെതായ ‘ഇന്നലെ വരെ’, ‘മന്ദാരം’, ‘ കക്ഷി അമ്മിണിപ്പിള്ള’ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയ ബാഹുൽ രമേഷ് ആണ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിക്കുന്നത്.

എഡിറ്റർ : സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: ബോബി സത്യശീലൻ, ആർട്ട് ഡയറക്റ്റർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കണ്ട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രഞ്ജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ് : പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

ട്രൈലെർ, പോസ്റ്റർ ഇരു കൈയും നീട്ടി സ്വീകരിച് പ്രേക്ഷകർ

തികച്ചും പ്രകൃതിയോട് ഇണങ്ങി ചേരുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ടീസർ പുറത്ത് ഇറക്കിയത്. ആഗസ്റ്റ് 17ന് ഗുഡ്‌വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൽ ഒരു മിനിറ്റും ഇരുപത്തി നാല് സെക്കൻഡ് മ് ഉള്ള ഒഫീഷ്യൽ ടീസർ ആണ് പുറത്ത് ഇറക്കിയത്. ടീസർ ഏറെ എടുത്ത് പറയേണ്ടത് അതീമനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ ആണ് കൗതുകം തരുന്നത്.

‘കിഷ്കിന്ദ കാണ്ഡം’ എന്നൊരു പേര് സിനിമയ്ക്ക് വരാനുള്ള കാരണം വ്യക്തമാക്കി ആസിഫ് അലി

ഈ സിനിമയിലൂടെ കാണിക്കാൻ ശ്രമിക്കുന്നത് ഒരു ഫാമിലി എപ്പിസോഡ് പോലെ ആണ്, സിനിമയിലെ ഓരോ കഥാപാത്രങ്ങൾ ആണ് വാനരന്മാർ, സിനിമയിൽ പറയുന്നുണ്ട് ചുറ്റിനും ഹനുമാനും സുഗ്രീവനും ഒഴികെ ബാക്കി എല്ലാ വാനരന്മാരും നമ്മുടെ വീട്ടിലുണ്ട് എന്ന്. അത്ര വലിയ സ്പേസ് ഇവർക്ക് എല്ലാവർക്കും ഈ സ്ക്രിപ്റ്റിലും വീട്ടിലും കുടുംബത്തിലും നൽകിട്ടുണ്ട്. അതൊക്കെ കൊണ്ടായിരിക്കാം ‘കിഷ്‌കണ്ഡ് കാണ്ഡം’ എന്ന് പേര് ഇടാൻ കാരണം’.

‘സിനിമയ്ക്ക് ആദ്യം പേര് ഇട്ടിരുന്നത് ‘ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള’ എന്നായിരുന്നു, അപ്പുപ്പിള്ളയാണ് കുട്ടേട്ടൻ ചെയ്യുന്ന ക്യാരക്ടർ. ഈ സിനിമയിൽ ഹീറോ ഹീറോയിൻ എന്നുള്ള കോൺസെപ്റ്റ് സിനിമയിൽ വരുന്നില്ല ചിത്രത്തിലെ ഒട്ടു മിക്ക എല്ലാ ക്യാരക്റ്റേഴ്‌സിനും തുല്യം ആയിട്ടുള്ള സ്പേസസ് ഉണ്ട് എല്ലാവരിലൂടെ ആണ് ഈ കഥ പോകുന്നത്’ എന്നും ആസിഫ് അലി പറഞ്ഞു.

ഇത് വരെ ചെയ്ത അച്ഛൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അച്ഛൻ കഥാപാത്രമാണ് കിഷ്‌കണ്ഡ് കാണ്ഡം’ത്തിൽ, വിജയ്രാഘവൻ

‘കുറെയേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്‌തമായ ഒരു മാനസികാവസ്ഥയുള്ള ഒരാളായിട്ടാണ് സിനിമയിൽ ശരിക്കും ഡിഫൈൻ ചെയ്യാൻ പറ്റും, അതൊക്കെ സ്ക്രിപ്റ്റിന്റെ ഗുണമാണ്, വലിയ ഡയലോഗ്സ്കൾ വളരെ കുറവാണ്. ചെയ്യുന്ന ക്യാരക്ടർ സീരിയസ് ക്യാരക്ടർ ആണെന്ന് തോന്നുന്നു, അല്ല ഒരു ഇന്ട്രോവേർഡ് ആയിരുന്നോ അങ്ങനെ വേണമെങ്കിൽ പറയാം.

പക്ഷെ അങ്ങനെ ഒരു ജീവിതത്തിൽ വന്ന് സംഭവിക്കുന്ന കുറെ അവസ്ഥകളാണിത്, അത് പോലെ തന്നെ അച്ഛൻ മകൻ കഥയാണിത് അതിനോടൊപ്പം ഈ മകനും മകന്റെ ഭാര്യയും ഉൾകൊള്ളുന്നുണ്ട്. പക്ഷേ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കഥ കൂടി ആണിത്, അത് പ്രേക്ഷകൻ കാണുമ്പോൾ എല്ലാവർക്കും പെട്ടെന്ന് അവനവന്റെതായിട്ട് തോന്നാവുന്ന സന്ദർഭങ്ങൾ ഒരുപാടുണ്ട്. ഓരോ സീൻ കഴിയുതോറും അടുത്ത സീൻ എന്താണ് അടുത്ത സീൻ എന്നുള്ള ആകാംഷ ഉണ്ടാകുന്ന എക്സൈറ്റ്മെന്റ് ഈ സിനിമയിൽ ഉണ്ട്‌’ എന്ന് നടൻ വിജയ്രാഘവൻ പറയുന്നത്.

‘ഈ സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതിനേക്കാൾ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് സ്ക്രിപ്റ്റിനോട് ആണ്. കുറെയേറെ സ്ക്രിപ്റ്റുകൾ വായിച്ചിട്ടുണ്ട് എങ്കിലും ഞാൻ അടുത്ത കാലത്ത് അഭിനയിച്ച സിനിമകളിൽ നിന്ന് ഗംഭീര സ്ക്രിപ്റ്റ് ആണ് ഇത്, അപ്പുപ്പിള്ള എന്ന ക്യാരക്‌ടറിന് ഒരു ഭയങ്കര നിഗൂഢത നിറഞ്ഞ ഒരു ക്യാരക്ടർ ആണ്’ ഉള്ളത് എന്ന് വിജയ്രാഘൻ കൂട്ടിചേർത്തു.

ചിത്രം എന്നാണ് റിലീസ് ചെയ്യുന്നത്

‘കിഷ്കിന്ധാ കാണ്ഡം’ സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇത് വരെ അണിയറ പ്രവർത്തകർ റിലീസ് തിയതി പുറത്തു വിട്ടട്ടില്ല. എന്നിരുന്നാലും ആസിഫിന്റെ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമ തിയറ്ററിൽ എത്താൻ വേണ്ടി കട്ട കാത്തിരിപ്പാണ് ഓരോ പ്രേക്ഷകരും.

പുതിയ റിപ്പോർട്ട് : റിപ്പോർട്ട് വന്നത് പോലെ തന്നെ, ആസിഫ് അലിയുടെ സിനിമയായ ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ പ്രദർശനത്തിനായി എത്തുകയാണ്. ടീസർ കണ്ട് ചിത്രം കാണാൻ കൊതിച്ച പ്രേക്ഷകർക്കും ആസിഫ് അലിയുടെ ആരാധകർക്കും ആസിഫിന്റെ ഓണസമ്മാനമായി ‘കിഷ്കിന്ധാ കാണ്ഡം’ ഈ സെപ്റ്റംബർ 12-ന് കേരളത്തിലെ ഒട്ടും മിക്ക തിയറ്ററിലും റിലീസ് ആവുന്നതാണ്.

ജീത്തു ജോസഫിന്റെ മറ്റൊരു വെറൈറ്റി സിനിമയാണ് കിഷ്‌കണ്ഡ് കാണ്ഡം

ഓണം പ്രമാണിച്ചു തിയറ്ററിൽ എത്തിയ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ‘കിഷ്‌കണ്ഡ് കാണ്ഡം’. സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് ആദ്യ ദിവസം തന്നെ ഹെവി പോസിറ്റീവ് അഭിപ്രായമാണ് ‘കിഷ്‌കണ്ഡ് കാണ്ഡം’ത്തിന് ലഭിച്ചിരിക്കുന്നത്. നിലമ്പൂർ കാടിന്റെയും അപ്പുപ്പിള്ളയുടെയും അങ്ങേയറ്റം നിഗുഢമായ പശ്ചാത്തലത്തിലാണ് കഥ പോകുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന ഒരു മിസ്റ്ററി ഇമോഷണൽ ത്രില്ലർ ചിത്രം കൂടിയാണ് കിഷ്‌കണ്ഡ് കാണ്ഡം.

കഥാപാത്രങ്ങളിൽ എത്തുമ്പോൾ അഭിനയം അരച്ച് കലക്കി കുടിച്ചർ ആയത് കൊണ്ട് തന്നെ ഓരോ താരങ്ങളുടെ പ്രകടനം വേറെ ലെവലിലേക്ക് ആണ് എത്തി നിൽക്കുന്നത്. ഏറെ കുറെ എടുത്ത് പറയേണ്ടത് വിജയരാഘവന്റേ ആസിഫ് അലിയുടെയും അഭിനയം ആണ്. വിജയരാഘവന്റേ ഒപ്പത്തിന് ഒപ്പം തന്നെയാണ് ആസിഫ് അലി പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. ഒരു മകൻ അച്ഛൻ കോംമ്പോയിൽ ആസിഫ് അലിയുടെയും വിജയരാഘവന്റേയും ഇമോഷണൽ സീൻസ് നന്നായിട്ട് തന്നെ വർക്ക് ചെയ്തിട്ടുണ്ട്. അതേസമയം സിനിമയുടെ കഥ നീങ്ങുന്നതിലും ഏറ്റവും പ്രാധാന്യം വഹിച്ചിരുന്നത് ബാക്ഗ്രൗണ്ട് സൗണ്ട് ആണ്. സിനിമ കാണുന്നതിലൂടെ ബാക്ഗ്രൗണ്ട് സൗണ്ട് നമ്മളെ തന്നെ അറിയാതെ സിനിമയിൽ ലയിപ്പിച്ചു കൊണ്ട് പോകുന്നു.