ആടുജീവിതം ബുക്കിങ്ങിൽ വാരിയത് കോടികൾ
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’, മാർച്ച് 28-ന് എത്താൻ ഇനി രണ്ട് ദിവസങ്ങൾ ആണ് ബാക്കി നിൽക്കുന്നത്. അഡ്വാൻസ് ബുക്കിങ് പലയിടത്തും ഫാസ്‌റ്റ് ഫില്ലിസ് ഷോസ് പോസിറ്റീവ് ആണെങ്കിൽ ബോക്സോഫീസിൽ ഒന്നൊന്നര തൂക്കാണ് സിനിമ കൊണ്ട് പോകുന്നത്.
ഒരുപാട് വർഷത്തെ കഷ്ടപ്പാട് ബുക്കിങ് തുടങ്ങി മൂന്നാം ദിവസവും, എല്ലാ ഏരിയയിലും മികച്ച ബുക്കിങ് വേൾഡ് വൈഡ് പ്രീ സെയിൽസ് ഇതുവരെ 4 കോടി നേടിയത്. പൃഥ്വിരാജ് എന്ന നടന്റെയും ബ്ലെസി എന്ന സംവിധാകന്റെയും വർഷങ്ങളുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ആടുജീവിതം. ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കി നജീബ് എന്ന വ്യക്തിയുടെ, മരുഭൂമിയിലെ ജീവിതമാണ് ആടുജീവിതത്തിൽ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പ്രിവ്യൂ ഷോ തെലുങ്കാനയിൽ നടത്തിയിരുന്നു, സിനിമ കണ്ടവർ മികച്ച അഭിപ്രായമാണ് പറയുന്നത്.ഇന്നലെ ചിത്രത്തിലെ റൊമാറ്റീക് ഫീൽ ഗുഡ് ഗാനമായ ‘ഓമനേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷ സുരേഷ് എന്നിവർ ആണ് ആലപിച്ചിരിക്കുന്നത്.
കൂടാതെ ഈ അടുത്തിടെ ‘പേരിയോനെ’ എന്ന ഗാനം പുറത്തിറക്കിയിരുന്നു, ചിത്രത്തിലെ മുഴുവൻ ഗാനങ്ങൾ രചിച്ചതും നിർമ്മിച്ചതും ചിട്ടപ്പെടുത്തിയതും എ ആർ റഹ്മാനാണ്.
ജീൻ ആയി ജയം രവി, ‘ജീനി’ ഫസ്റ്റ് പോസ്റ്റർ പുറത്ത്
ജയം രവിയുടെ പരീക്ഷണാത്മകവും ഏറ്റവും ചെലവേറിയതുമായ ‘ജീനി’ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്. അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മാന്ത്രിക കുപ്പിയിൽ നിന്ന് ജയംരവിയെ ജീനായിട്ടാണ് പോസ്റ്റർ കാണുന്നത്.
കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, കൃതി ഷെട്ടി. ദേവയാനി, അജീദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. ജയം രവിയുടെ 32-മത്തെ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആർ റഹ്മാൻ ആണ്, വെൽസ് ഫിലിം ഇൻ്റർനാഷണൽ ബാനറിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നത്. ഫാന്റസി എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ജീനി’.
‘തഗ് ലൈഫ്’-ൽ നിവിൻ പോളിയും സിലസരസനും എത്തുന്നു.
റിപ്പോർട്ട്കമൽ ഹാസന്റെ അടുത്തതായി വരാനിരിക്കുന്ന സിനിമയാണ് ‘തഗ് ലൈഫ്’, ചിത്രത്തിൽ നടൻ ദുൽഖർ സൽമാനും ജയം രവി ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്ന് വാർത്തകൾ വന്നത്.
എന്നാൽ ഈ അടുത്തിടെ വാർത്തകളിൽ മറ്റ് ചിത്രങ്ങളുടെ ഷെഡ്യൂൾ കാരണം ദുൽഖറും ജയം രവിയും ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇപ്പോൾ വരുന്ന വാർത്തകളിൽ ജയം രവിയുടെ റോളിന് പകരക്കാരനായി നിവിൻ പോളിയും, ദുൽഖർ സൽമാൻ്റെ വേഷത്തിന് സിലസരസൻ എത്തും എന്നാണ് റിപ്പോർട്ട്.
പുഷ്പയ്ക്ക് ശേഷം സുകുമാറും നടൻ രാം ചരണും ഒന്നിക്കുന്നു
2018-ൽ പുറത്ത് ഇറങ്ങിയ “രംഗസ്ഥലം” സിനിമയ്ക്ക് സംവിധായകൻ സുകുമാറും നടൻ രാം ചരണും മറ്റൊരു സിനിമയ്ക്കായി ഒരുങ്ങുകയാണ്. നടൻ രാംചാരൻ തന്നെയാണ് ഇക്കാര്യം ഹോളി ദിവസം സുകുമാറനൊപ്പമുള്ള ചിത്രം പങ്കു വച്ച് അറിയിച്ചത്. ‘ആർസി17’ എന്ന് താൽകാലികമായിട്ടാണ് പേര് നൽകിയിരിക്കുന്നത്.
ഈ വർഷം അവസാനമായിരിക്കും ചിത്രത്തിന്റെ ചിത്രികരണം ആരംഭിക്കുക, 2025-ൽ ആയിരിക്കും റിലീസ് ചെയ്യുക. ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്.കൂടാതെ രാംചാരണിന്റെ വരാനിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറായ “ഗെയിം ചേഞ്ചർ”ലെ, “ജരഗണ്ടി” എന്ന ആദ്യ ഗാനം 39-ാം ജന്മദിനത്തിൽ പുറത്തിറക്കി.
തെലുങ്ക്, തമിഴ്, ഹിന്ദി എന്നി പതിപ്പുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിനായക് വൈത്യനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനി, വിജയ് ആൻ്റണി, മിർണാളിനി രവി, യോഗി ബാബു, വിടിവി ഗണേഷ് എന്നിവർ ആണ് അഭിനയിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയയും സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു
സുഡാനി ഫ്രം നൈജീരിയയുടെ ആറാം വാർഷികത്തിൽ, സംവിധായകൻ സക്കറിയയും സൗബിൻ ഷാഹിറും ഒരു പുതിയ പ്രോജക്റ്റിനായി ഒരിക്കൽ കൂടി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സക്കറിയ ആദ്യമായിട്ടാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യ സിനിമ തന്നെ ബോക്സ് ഓഫീസിൽ വാണിജ്യപരവുമായ വിജയമായിരുന്നു നേടിയത്, മലപ്പുറത്തെ ഒരു ഫുട്ബോൾ ക്ലബ്ബിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. കൂടാതെ 2018-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഈ ചിത്രം അഞ്ച് അവാർഡുകൾ നേടി.
മഹേഷ് ബാബുനൊപ്പം ബോളിവുഡിൽ നിന്ന് ഹൃത്വിക് റോഷൻ
മഹേഷ് ബാബു അഭിനയിക്കുന്ന എസ്എസ് രാജമൗലിയുടെ ‘എസ്എസ്എംബി 29’ എന്ന ചിത്രത്തിലെ എതിരാളിയായി അഭിനയിക്കാനുള്ള ചർച്ചയിലാണ് ഇപ്പോൾ. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം വില്ലനായിട്ട് ബോളിവുഡിൽ നിന്ന് നടൻ ഹൃത്വിക് റോഷൻ ആണ് എന്നാണ് വാർത്തകൾ വരുന്നത്. ചിത്രം 1000 കോടി രൂപയുടെ ബഡ്ജറ്റുള്ള ഒരു ആക്ഷൻ-അഡ്വഞ്ചർ സിനിമയാണ് ഇത്.
ഡിയർ റിലീസ് പുറത്ത്, ഐശ്വര്യ രാജേഷിന്റെ നായകനായി ജി വി പ്രകാശ് കുമാർ
ആനന്ദ് രവിചന്ദ്രന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന, ഡിയർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് ഇറങ്ങി. ഐശ്വര്യ രാജേഷും ജി വി പ്രകാശ് കുമാർ എന്നിവരെ പ്രധാന കഥാപാത്രമാക്കി, ഏപ്രിൽ 11-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, വരുൺ ത്രിപുരാണെനി, അഭിഷേക് രമിസേട്ടി, ജി. പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ, രണ്ടാമത്തെ ‘ മജാ വെഡിങ് ‘ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത് ഇറങ്ങി. പ്രോമോ വീഡിയോ ഗാനത്തിൽ ഐശ്വര്യ രാജേഷിനെയും, ജി.വി പ്രകാശ് കുമാറിനെയും കല്യാണവേഷത്തിൽ ആണ് കാണുന്നത്. ചിത്രത്തിന്റെ ആദ്യം ഗാനം കഴിഞ്ഞ മാസം പുറത്ത് ഇറക്കിയിരുന്നു, ‘തലവലി ‘ എന്ന ഗാനത്തിന് ഈണം പകർത്തിയതും പാടിയതും ജി വി പ്രകാശ് കുമാർ ആണ്.
രൺവീർ കപൂറും വരുൺ ധവാനും ഒന്നിക്കുന്നു
സംവിധായകൻ ശിവ ഒരു ഡ്യുവൽ ഹീറോ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു, ചിത്രത്തിൽ രൺബീർ കപൂറും വരുൺ ധവാനും സിനിമയിൽ അഭിനയിക്കാനുള്ള ചർച്ചയിലാണ് ഇപ്പോൾ. ധർമ്മ പ്രൊഡക്ഷനുകളോ ആർഎസ്‌വിപി സിനിമകളോ ഈ പ്രോജക്റ്റിന് നേതൃത്വം നൽകുക.
ധ്രുവനച്ചത്തിരം റിലീസ് തിയതി പുറത്ത്കു
റെ നാളുകയി കാത്തിരിക്കുന്ന ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ, ‘ധ്രുവനച്ചത്തിരം’ പുതിയ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ 11-നാണ് ചിത്രം റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്നത്.
കൂടാതെ ‘ചിയാൻ62’ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മുതൽ ആരംഭിക്കുന്നത് ആണ്, സു അരുൺ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയാൻ വിക്രം കൂടാതെ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അരണ്‍മനൈ 4 റിലീസ് തിയതി പുറത്ത്
തമിഴ് ഹൊറർ സിനിമയിൽ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ‘അരണ്‍മനൈ 4 ‘, ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 11-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ സോങ് ഷൂട്ടിങ്ങിൽ നിന്ന് തമന്നയും റാഷി ഖന്നയുടെയും കുറച്ചു സ്റ്റില്ലുകൾ സോഷ്യൽ മിഡിയായിലൂടെ പുറത്ത് വിട്ടിരുന്നു.
ചിത്രത്തിൽ രാമചന്ദ്ര രാജു, യോഗി ബാബു, ഡല്‍ഹി ഗണേഷ്, ജയപ്രകാശ്, സന്തോഷ് പ്രതാപ്, വിടിവി ഗണേഷ്, കോവൈ സരളൈ, സിങ്കപ്പുലി തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്.
More From Flixmalayalam :
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി
- ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്, 360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം
- ‘എൻ്റെ അനിയൻ അനിയത്തി, അമ്മമാർ നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം’, കേരളത്തിൽ ഓളം സൃഷ്ട്ടിച്ച് ദളപതി
- ടോമി ഷെൽബി തിരിച്ചെത്തി, പ്രബുദേവയും എആർ റഹ്മാനും 25 വർഷത്തിനു ശേഷം ഒരുമിക്കുന്നു
- സൂര്യയുടെ 44-മത്തെ ചിത്രം വരുന്നു, തലൈവാർ 171 ടൈറ്റിൽ പുറത്ത്, കുരിശിൽ ഏറ്റ ടോവിനോയുടെ പുതിയ പോസ്റ്റർ
- 2023-ൽ കോടികൾ വാരി കൂട്ടിയ സിനിമകൾ
- അന്ന് ചാൻസ് ചോദിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ, ജയരാജൻ
- അദ്ദേഹത്തിന്റെ അതുല്യമായ മിഴിവും തിരിച്ചെത്തി, ഏഴ് കടൽ ഏഴ് മലൈ’യ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ