മാലിക് ചെയ്യുന്ന സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു, മീനാക്ഷി അരവിന്ദ്

മഴവിൽ മനോരമയിൽ ‘നായിക നായകൻ’ എന്ന റിലാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മീനാക്ഷി അരവിന്ദ്. പിന്നീട് മഴവിൽ മനോരമയിൽ തന്നെ സംരക്ഷണം ചെയ്തിരുന്ന, ‘ഉടൻ പണം’ എന്ന ഷോയിലൂടെ അവതാരികയായി മീനാക്ഷി എത്തി.

‘ഉടൻ പണം’ത്തിലെ അവതാരികയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മീനാക്ഷി, ‘മാലിക്’ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഈ അടുത്തിടെ പുറത്തിറങ്ങിയ ‘തോൽവി’ ചിത്രത്തിൽ നായികയായി മീനാക്ഷി എത്തിയിരുന്നു.

ഇപ്പോൾ ഇതാ ഈ അടുത്തിടടെ യൂട്യൂബ് ചാനലിൽ നടത്തിയ ആഭിമുഖത്തിൽ, ‘മാലിക് ‘ അഭിനയിച്ച അനുഭവം വെളിപ്പെടുത്തുകയാണ് താരം. മാലിക് ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു എന്നും, ചെയ്യുന്ന സമയത്ത് ആവശ്യമില്ലാത്ത ചിന്തകൾ വരും എന്നും മീനാക്ഷി പറയുന്നു.

” ‘മാലിക്’ ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു, ഒത്തിരി സീനിയർ ആക്റ്റെഴ്സ് ഉണ്ട്‌. എനിക്ക് കോമ്പിനേഷൻ വരുന്നത് ഫഹദ് ഫാസിലെ കൂടെയാണ്, ആ ഒരു സിംഗിൾ ടേക്കിൽ ആവശ്യമില്ലാത്ത കുറെ ചിന്തകളാണ് വരുന്നത്. നമ്മൾ ഇങ്ങനെ ചെയ്താൽ ശരി ആവോ, അടുത്ത് പോകുമ്പോൾ എന്ത് തോന്നും അപ്പോൾ അതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു. 23-മത്തെ വയസ്സിലാണ് ‘മാലിക്’ ചെയ്യുന്നത്” മീനാക്ഷി പറഞ്ഞു.

ശങ്കർ സാറിന് എന്നെ കാണണമെന്ന് പറഞ്ഞു, അന്ന് കൈയ്യിൽ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ ; അറ്റ്ലീ

How Did Atlee Become Assistant Director Of Shankar?.

തമിഴ് സംവിധാനത്തിലെ മുൻനിരയിൽ നിൽക്കുന്ന ഒരു സംവിധായാകനാണ് ശങ്കർ. നിരവധി സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായാകന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അറ്റ്ലീ.

ഇതുവരെ നിർമ്മിച്ച സിനിമകളിലൂടെ തോൽക്കാതെ വിജയം തീർത്ത സംവിധായാകരിൽ ഒരാളായി മാറിയിരിക്കുകയാണ് അറ്റ്ലീ. ഇപ്പോൾ ഇതാ സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതിനു കുറിച്ച് സംസാരിക്കുകയാണ് അറ്റ്ലീ.

” ഞാൻ എടുത്ത ഷോർട്ട് ഫിലിമുകൾക്ക് രണ്ട് ദേശീയ തല മത്സര അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് ആയിരുന്നു എന്റെ സുഹൃത്തുക്കൾ അസിസ്റ്റന്റ് ഡയറക്ടറായി ശ്രമിച്ചൂടെ എന്ന് പറഞ്ഞത്.”

” ‘ബില്ല ‘ ചെയ്യുന്ന സമയത്ത് വിഷ്ണു വർദ്ധൻ സാറിന്റെ ഓഫീസ് വിലാസം ലഭിച്ചത്. എന്റെ ബയോഡാറ്റയും സിഡിയും നൽകി, അവിടെ നിന്ന് മണി സാറിന്റെ ഓഫീസിലും കൊടുത്തു. എന്നിട്ട് ഗൗതം സാറിന്റെ ഓഫീസിലേക്ക് പോയി, ഞാൻ ഈ സ്ഥലങ്ങളിലെല്ലാം പോകുമ്പോൾ എന്റെ കൈയ്യിൽ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിടാണ് പെട്ടെന്ന് എനിക്ക് ശകർ സാറിന്റെ അടുത്തേക്ക് പോകാൻ തോന്നിയത്.”

“ഒരു ദിവസം ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശങ്കർ സാറിന്റെ ബന്ധു ബാലാജി എന്നെ വിളിക്കുന്നത്. ശങ്കർ സാറിന് എന്നെ കാണണമെന്ന് പറഞ്ഞു, ആരോ എന്നെ കളിയാക്കുകയാണ് എന്ന് കരുതി ഞാൻ ആരോടും പറഞ്ഞില്ല. സാറിനെ കണ്ടതും ഞാൻ ആകെ ബ്ലാങ്ക് ആയി പോയി, അങ്ങനെ അടുത്ത വർഷം വരാൻ പറഞ്ഞു.”

” ഞാൻ സാറിനോട് നന്ദി സാർ പറഞ്ഞ് ഞാൻ നിങ്ങളുടെ ആരാധകനാണ്, ഞാൻ കൈ കൊടുത്തിട്ടാണ് വന്നത്. എന്റെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞു, എല്ലാവരും ഞെട്ടിപ്പോയി. അച്ഛന് ഞാൻ ഈ ഫീൽഡിൽ വരുന്നത് പേടിയായിരുന്നു, കാരണം സിനിമയിലെ കയ്പേറിയ അനുഭവത്തെക്കുറിച്ച് എന്നെ ഉപദേശിച്ചവരിൽ പ്രധാനി അച്ഛൻ ആയിരുന്നു. ഞാൻ ശങ്കർ സാറിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. അദ്ദേഹം എല്ലാ ബന്ധുക്കളെയും വിളിച്ച് എന്റെ മകൻ സംവിധായകൻ ശങ്കറിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ ശങ്കർ സാറിനൊപ്പമുള്ളത് വലിയ അംഗീകാരമാണ്.” അറ്റ്ലീ പറഞ്ഞു

Related Articles

ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, നടൻ ആണെന്നുള്ള കാര്യം മറന്നുതന്നെ പോയി അപ്പോൾ ; ദിലീപ്

‘ബാന്ദ്ര’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ‘ചാന്ത്പൊട്ട്’ ലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

സിനിമ കഴിഞ്ഞട്ടും ആ കഥാപാത്രം എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു എന്ന് ദിലീപ്.ആ അവസ്ഥയിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരയുന്ന സാഹചര്യം വരെ വന്നു എന്നും നടൻ ആണെന്നുള്ള കാര്യം വരെ മറന്നു ഞാൻ അപ്പോൾ ദിലീപ് പറഞ്ഞു.

“സിനിമ കഴിഞ്ഞ് ഒന്നര മാസം വരെ എന്നെ ഫോണ്ട് ചെയ്തിരുന്ന ക്യാരക്റ്റർ ആയിരുന്നു ‘ചാന്ത്പൊട്ട്’. എന്റെ ഇരിപ്പും നടപ്പും ഒകെ അങ്ങനെ തന്നെയായിരുന്നു, പല ഇന്റർവ്യൂസിലും ഞാൻ ആക്കാര്യം പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, ഞാൻ ഇങ്ങനെ ആയി പോകോ എന്നുള്ള വിഷയത്തിൽ വന്നിട്ടുണ്ട്. അത്രെയും എന്നിൽ ആ ക്യാരക്റ്റർ ഇമ്പാക്ട് ആയി കഴിഞ്ഞു.”

” പിന്നെ ‘സ്പീഡ്’ സിനിമയ്ക്കായി എക്സസൈസ് ചെയ്തും, ഓട്ടം ചാട്ടം ഇതിലേക്ക് മാറാനുള്ള ശ്രമം നടത്തിയിരുന്നു. അതിന് മുൻപ് നോക്കുമ്പോഴും ഇരിക്കുമ്പോഴും നോട്ടം ഒകെ രാധയുടെ ഹാങ്ങ്‌ ഓവർ ഉണ്ടായിരുന്നു. പിനെ പതുകെ പതുകെ പോയി” ദിലീപ് പറഞ്ഞു.

‘രാമലീല’യ്ക്ക് ശേഷം ദിലീപിന്റെ കരിയർ തന്നെ മാറ്റിമരിച്ച അരുൺ ഗോപിയാണ് ‘ബാന്ദ്ര’ സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ 10ന് റിലീസ് ചെയ്ത ‘ബാന്ദ്ര’യ്ക്ക് തിയറ്ററിൽ ഇന്ന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക, തമന്നയുടെ ആദ്യ മോളിവുഡ് എൻട്രിയ്ക്ക് പോസിറ്റീവ് റിപ്പോർട്ട്സുമായിട്ടാണ് മുന്നേറുന്നത്.

കീർത്തി സുരേഷും വരുൺ ധവാനും മുംബൈയിൽ, പിടികൂടി ആരാധകർ ; വൈറൽ വീഡിയോ

തെന്നിന്ത്യൻ താരം കീർത്തി സുരേഷും ബോളിവുഡ് താരം വരുൺ ധവാനും മുംബൈയിൽ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകരിൽ വൈറലായി കൊണ്ടിരിക്കുന്നത്, തമിഴ് സംവിധായാകനായ അറ്റ്ലിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ വി.ഡി 18 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്, 15 ദിവസത്തെ ഈ ഷെഡ്യൂളിൽ കീർത്തി സുരേഷും പങ്കുചേരുന്നതാണ്, ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കീർത്തി ഇപ്പോൾ മുംബൈയിലാണ്. കീ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിജയ് അറ്റ്ലി കൂട്ട്ക്കെട്ടിൽ ഒരുക്കിയ തെരിയുടെ ഹിന്ദി റീമേക്കാണ് സിനിമയെന്ന് റിപ്പോർട്ട്.

ആക്ഷൻ പായ്ക്ക്ഡ് ഡ്രാമറ്റിക് എന്റർടെയ്‌നറായ ചിത്രം അറ്റ്‌ലിയുടെ ഭാര്യ പ്രിയ ആറ്റ്‌ലിയും മുരാദ് ഖേതാനിയും ചേർന്ന് നിർമ്മിക്കുന്നത്, വി.ഡി 18 ൽ വരുൺ പോലീസ് ഓഫീസറുടെ കഥാപാത്രമായിട്ടാണ് അവതരിപ്പിക്കുന്നത്. .

2024 മെയ് 31-ന് തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ കീർത്തി സുരേഷിനെയും കൂടാതെ വാമിഖ ഗബ്ബിയും നായികയായി എത്തുന്നുണ്ട്.

അവസാനം കാണാതെ പോകരുത്, ചലേയ ഗാനത്തിന് ചുവടുറപ്പിച്ച് കീർത്തിയും ആറ്റലിയുടെ ഭാര്യയും

ജവാൻ പുറത്തിറങ്ങിയതോടെ സോഷ്യൽ മിഡിയ തുറന്നാൽ എങ്ങും കാണാം, വെറും 7 ദിവസം കൊണ്ട് തന്നെ ബോക്സ്‌ ഓഫീസ് തകർത്ത് 700 കോടി കളക്ഷൻ നേടി മുന്നേറുകയാണ് ജവാൻ ഇപ്പോൾ. ജവാനിലെ റൊമാറ്റീക് ഗാനമായ ചലേയ പുറത്തിറങ്ങിയത്തോടെ സോഷ്യൽ മിഡിയയിലെ താരങ്ങളും, റീൽസ് താരങ്ങളും ആടി തകർക്കുകയാണിപ്പോൾ.

ഇപ്പോൾ ഇതാ ചലേയ ഗാനത്തിന് ചുവടുറപ്പിച്ച് നടി കീർത്തി സുരേഷും ഒപ്പം ഇത്രെയും ഹൈലൈറ്റ് ആക്കി തീർത്ത ജവാൻ സംവിധായാകനായ ആറ്റ്ലിയുടെ ഭാര്യ പ്രിയക്കൊപ്പം ചേർന്ന് ഗാനത്തിലെ സ്റ്റെപ്പുകൾക്ക് ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്, വീഡിയോയിൽ അതിഥിയായി വന്നുകയറുന്നത് ആറ്റ്ലിയെയും കൂടെ ഒരു പട്ടിയെയും കാണാം.

” വിനോദത്തിന് വേണ്ടി മാത്രം!അവസാനം കാണാതെ പോകരുത്(ചിലപ്പോൾ ഞാൻ വളരെ ആവേശഭരിതനാകും)” എന്ന ക്യാപ്‌ഷനോടെയാണ് കീർത്തി സുരേഷ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ചിത്രമാണ് ജവാൻ, ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിൽ ഷാരുഖ് ഖാൻ, നയൻ‌താര, ദീപിക പതുക്കോൺ, വിജയ്സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. റിലീസ് ചെയ്ത അന്ന് മുതൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ആദ്യ ദിനത്തിൽ തന്നെ ലോകമെമ്പാടും 129.6 കോടി രൂപയാണ് നേടിയത്, ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ പത്താൻ ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.

കൂടാതെ കീർത്തി സുരേഷ് ആറ്റ്ലിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിൽ നായികയായി എത്തുന്നുള്ള വാർത്തകൾ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, അറ്റ്‌ലിയുടെ ഭാര്യ പ്രിയ ആറ്റ്‌ലിയും മുരാദ് ഖേതാനിയും ചേർന്ന് നിർമ്മിക്കുന്നു. നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ബോളിവുഡ് താരം വരുൺ ധവാനാണ് എത്തുന്നത്.

വരുൺ ധവാൻ ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്, ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് ഡ്രാമറ്റിക് എന്റർടെയ്‌നറായാണ് കണക്കാക്കപ്പെടുന്നത്. VD18 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 16 ന് മുംബൈയിൽ ആരംഭിക്കും.

അറ്റ്ലി വഴി കീർത്തി സുരേഷ് ബോളിവുഡിലേക്ക് , റിപ്പോർട്ട്

നടി മേനഘയുടെയും നടനും സംവിധായകനുമായ സുരേഷിന്റെ ഇളയ മകളാണ് കീർത്തി സുരേഷ്, ഗീതാഞ്ജലി എന്ന മലയാള സിനിമയിൽ നിന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ താരം കൂടിയാണ് കീർത്തി സുരേഷ്. റിപ്പോർട്ട് പ്രകാരം, തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ജവാൻ സംവിധനം ചെയ്ത അറ്റ്ലിയുടെ അടുത്ത ബോളിവുഡ് ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് എത്തുന്നത്, അറ്റ്‌ലിയുടെ ഭാര്യ പ്രിയ ആറ്റ്‌ലിയും മുരാദ് ഖേതാനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ബോളിവുഡ് താരം വരുൺ ധവാനാണ് എത്തുന്നത്, വരുൺ ധവാൻ ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് ഡ്രാമറ്റിക് എന്റർടെയ്‌നറായാണ് കണക്കാക്കപ്പെടുന്നത്, 2024 മെയ് 31-ന് തിയേറ്റർ റിലീസിന് ഒരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

VD18 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 16 ന് മുംബൈയിൽ ആരംഭിക്കും. മറ്റൊരു റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ഒരു നടി കൂടിയുണ്ട്, കീർത്തി ഇതിനകം ഒപ്പിട്ടെങ്കിലും രണ്ടാമത്തേതിന്റെ കാസ്റ്റിംഗ് ഇപ്പോഴും തുടരുകയാണ്.

ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന തമിഴ് ചിത്രമായ മാമന്നാണ് കീർത്തി സുരേഷിന്റെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, മാരി സെൽവരാജ് സംവിധാനത്തിൽ കീർത്തി സുരേഷ് കൂടാതെ ഉദയനിധി സ്റ്റാലിൻ , ഫഹദ് ഫാസിൽ, വടിവേലും ഒരുമിച്ച് അഭിനയിച്ച മാമന്നൻ ഒ. ടി. ടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിൽ ജൂലൈ 27 ന് റിലീസ് ചെയ്യുന്നതാണ്.

ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ 21 ന് റിലീസിനായി ഒരുങ്ങിയിരിക്കുന്ന ബവാൽ ചിത്രമാണ് വരുൺ ധവാന്റെ പുറത്തിറങ്ങാനുള്ള ചിത്രം, ജാൻവി കപൂർ നായികയായി എത്തിയ ബവാൽ നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രമാണിത്.